തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; വട്ടിയൂർക്കാവിൽ ആളുമാറി വോട്ട് ചെയ്തെന്ന് പരാതി

വട്ടിയൂർക്കാവിൽ ആള് മാറി വോട്ട് ചെയ്തുവെന്നും പരാതി ഉയർന്നു.
തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; വട്ടിയൂർക്കാവിൽ ആളുമാറി വോട്ട് ചെയ്തെന്ന് പരാതി
Published on
Updated on

തൃശൂർ: വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഇകെഎംയുപി സ്കൂളിൽ നിന്നും വോട്ട് ചെയ്ത് പുറത്തിറങ്ങിയ രാമൻചിറ പാമ്പുങ്ങൽ വീട്ടിൽ വിനോദ് (62) ആണ് മരിച്ചത്. രാവിലെ 10. 45 ആയിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽ ചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

തിരുവനന്തപുരത്ത് വോട്ട് ചെയ്യാൻ എത്തിയ വയോധിക കുഴഞ്ഞുവീണു. കോവളം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ 62 വയസുകാരിയാണ് കുഴഞ്ഞുവീണത്. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

വട്ടിയൂർക്കാവിൽ ആളുമാറി വോട്ട് ചെയ്തെന്ന് പരാതി. കാച്ചാണിയിലെ 60-ാം ബൂത്തിലാണ് സംഭവം. സജി എന്ന പേരിൽ ഉള്ള മറ്റൊരാൾ വോട്ട് ചെയ്തു. സാങ്കേതിക പ്രശ്നമാണ് ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി ഉന്നയിച്ചതിന് പിന്നാലെ സജിക്ക് ടെൻഡേഡ് വോട്ട് ചെയ്യാൻ അനുമതി നൽകി.

തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; വട്ടിയൂർക്കാവിൽ ആളുമാറി വോട്ട് ചെയ്തെന്ന് പരാതി
നേമത്ത് ആശങ്കയ്ക്ക് ഇടയില്ലെന്ന് വി. ശിവൻകുട്ടി; കേരളം മാറണം, മാറാത്തത് മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ

ടെൻഡേഡ് വോട്ട്

വോട്ട് രേഖപ്പെടുത്താൻ വരുമ്പോൾ തന്‍റെ വോട്ട് നേരത്തെ മറ്റാരെങ്കിലും ചെയ്തെന്ന് കണ്ടാൽ വോട്ടർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവകാശമുണ്ട്. പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി ആധികാരിക രേഖ നൽകുന്നവരെയാണ് ടെൻഡർഡ് ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത്. ഇതിനുള്ള ടെൻഡേർഡ് ബാലറ്റ് പ്രിസൈഡിങ് ഓഫീസർ നൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com