"കോൺഗ്രസിൻ്റെ കസേരകളി അപഹാസ്യം, ഈ സർക്കാരിന് ഏതെങ്കിലും വിഷയത്തിൽ തീരുമാനമെടുക്കാനാകുമോ?"; വിമർശിച്ച് കെ.കെ. ശൈലജ

സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും ശൈലജ...
കെ.കെ. ശൈലജ
കെ.കെ. ശൈലജSource: FB
Published on: 
Updated on: 

കണ്ണൂർ: കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച അനന്തമായി തുടരുന്നതിനെ വിമർശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്നാണ് ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്. എത്രയും പെട്ടന്ന് അനിശ്ചിതത്വം മാറ്റി സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും ശൈലജ കൂട്ടിച്ചേർത്തു.

കെ.കെ. ശൈലജ
"അല്‍പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുട പിടിക്കും"; ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്.

എൽഡിഎഫ് ൻ്റെപരാജയ

കാരണങ്ങൾ വിലയിരുത്തി

ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവ

വികാസങ്ങൾ ശരിയായി ചർച്ച

ചെയ്തും ഞങ്ങൾ മുന്നോട്ടു

പോകും.

എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന

കസേര കളി തികച്ചും അപഹാസ്യമാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്

ഇത്ര വലിയ തർക്കമാണെങ്കിൽ

ഭാവിയിൽ ഗവണ്മെണ്ടിന്

ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ

കഴിയുമോ?

എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാൻ കോൺ.

തയ്യാറായില്ലെങ്കിൽ കേരളം

കടുത്ത അരാജകത്വത്തിലേക്ക്

നീങ്ങും.

News Malayalam 24x7
newsmalayalam.com