"ജനീഷ് കുമാർ എംഎൽഎ നിലവാരമില്ലാത്ത നാലാംകിട ഗുണ്ട, വീണ ജോർജ് കോമഡി കഥാപാത്രം"; അധിക്ഷേപ പരാമർശവുമായി കെപിസിസി വക്താവ്

തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിലാണ് അനിൽ ബോസിന്റെ പരാമർശം
"ജനീഷ് കുമാർ  എംഎൽഎ നിലവാരമില്ലാത്ത നാലാംകിട ഗുണ്ട, വീണ ജോർജ് കോമഡി കഥാപാത്രം"; അധിക്ഷേപ പരാമർശവുമായി കെപിസിസി വക്താവ്
Published on
Updated on

പത്തനംതിട്ട: കെ.യു. ജനീഷ് കുമാറിനെയും വീണ ജോർജിനെയും അധിക്ഷേപിച്ച് കെപിസിസി വക്താവ് അനിൽ ബോസ്. ജനീഷ് കുമാർ, എംഎൽഎയുടെ നിലവാരം പോലും ഇല്ലാതെ പ്രവർത്തിക്കുന്ന നാലാംകിട ഗുണ്ടയാണെന്നും ഒന്നോ രണ്ടോ തവണ എംഎൽഎയായി എന്ന ഹുങ്കിൽ കോൺഗ്രസിനെ മൂക്കിൽ കയറ്റാം എന്ന് കരുതിയാൽ തിരിച്ചടിക്കുമെന്നുമായിരുന്നു അനിൽ ബോസിന്റെ പരാമർശം.

പെടലി തിരിഞ്ഞുപോയി എന്നുപറഞ്ഞ് വീണ ജോർജ് കോമഡി കഥാപാത്രം ആയി എന്നും അനിൽ ബോസ് പരിഹസിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിലാണ് അനിൽ ബോസിന്റെ പരാമർശം.

News Malayalam 24x7
newsmalayalam.com