പിരിച്ച പണം ഭൂമിക്കും ആപ്പ് നിർമിക്കാനും ചെലവഴിച്ചു, നിലവിൽ പണമില്ല; വയനാട്ടിൽ വീട് നിർമാണത്തിന് കെപിസിസി-എഐസിസി ഫണ്ട് ഉപയോഗിക്കും: സണ്ണി ജോസഫ്

കണ്ണൂരിലെ തെരഞ്ഞെടുപ്പ് നീതി പൂർവമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഇടപെടണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു
സണ്ണി ജോസഫ്
സണ്ണി ജോസഫ്
Published on
Updated on

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസിന്റെ ഭവന നിർമാണത്തിനെതിരെയുള്ള വിവാദങ്ങളിൽ മറുപടിയുമായി കെപിപിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ഭവന നിർമാണത്തിനായി കോൺഗ്രസിന്റെ ജോയിന്റ് അക്കൗണ്ടിൽ ആകെ ലഭിച്ചത് 5,38,21,632 രൂപയാണ്. ഈ തുക ഭൂമി വാങ്ങാനും ആപ്പിനുമായി ചെലവായെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. നിലവിൽ അക്കൗണ്ടിൽ വീട് നിർമാണത്തിന് പണമില്ല. എന്നാൽ കെപിസിസി യുടെയും എഐസിസിയുടെയും ഫണ്ട് ഉപയോഗിച്ച് വീട് നിർമിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

"കോൺഗ്രസിന്റെ ജോയിന്റ് അക്കൗണ്ടിൽ ആകെ ലഭിച്ചത് 5,38,21632 രൂപയാണ്. ഇതിന് പുറമെ ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് യൂത്ത് കോൺഗ്രസ് പിരിച്ചത്. കെപിസിസി തനത് ഫണ്ടിൽ നിന്ന് 97,51,212 രൂപ എടുത്തു. വയനാട് ഫണ്ട് പിരിക്കാനുള്ള ആപ്പ് നിർമാണത്തിന് 930,000 രൂപയാണ് ചെലവായത്. 3 കോടി 68 ലക്ഷം രൂപ ആദ്യഘട്ട ഭൂമി വാങ്ങാനായി ചെലവായി.

രണ്ടാംഘട്ടമായി രണ്ട് ഏക്കർ 18 സെന്റ് ഭൂമിയാണ് വാങ്ങിയത്. അതിന് 2,50,30,275 രൂപയും ചെലവായി. വീട് നിർമാണത്തിന് നിലവിൽ ഫണ്ടില്ല. രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾക്ക് ഇനി 73 ലക്ഷം വേണം. കെപിസിസി യുടെയും എഐസിസിയുടെയും ഫണ്ട് ഉപയോഗിച്ച് വീട് നിർമിക്കും", സണ്ണി ജോസഫിന്റെ വാക്കുകൾ.

സണ്ണി ജോസഫ്
ഇത് കേരളത്തിൽ മൂന്ന് മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

കണ്ണൂരിലെ തെരഞ്ഞെടുപ്പ് നീതി പൂർവമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഇടപെടണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. പേരാവൂരിൽ പോളിങ് ഉദ്യോഗസ്ഥർക്ക് ബാല്ലറ്റ് പേപ്പർ കിട്ടിയിട്ടില്ല. വോട്ട് നിക്ഷേപിക്കാനുള്ള പെട്ടിയുടെ ദ്വാരം വലുതാണെന്നും ഇതിൽ കളക്ടടോട് പരാതി പറഞ്ഞപ്പോൾ കയർത്ത് സംസാരിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.

സിപിഐഎമ്മിനെതിരെയും സണ്ണി ജോസഫ് ആരോണപങ്ങൾ ഉന്നയിച്ചു. സിപിഐഎം ആഭ്യന്തര തർക്കത്തിൽ ഉഴലുകയാണ്. ഫണ്ട് തട്ടിപ്പിൽ ഉൾപ്പെടെ കണക്ക് പ്രസിദ്ധീകരിക്കും എന്ന് പറഞ്ഞതിൽ നിന്ന് പുറകോട്ട് പോയി. കണക്ക് ചോദിച്ച കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാനത്ത് ഉടനീളം സിപിഐഎം തട്ടിപ്പ് നടത്തി. അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു. ആ പാർട്ടിയാണ് വയനാട് ഫണ്ടിന്റെ പേരിൽ കോൺഗ്രസിനെതിരെ പ്രചാരണം നടത്തുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു. സംവാദത്തിന് വിളിച്ചപ്പോൾ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. വയനാട് ദുരന്തത്തിൽ സർക്കാരുമായി നന്നായി സഹകരിച്ച പ്രതിപക്ഷമാണ് ഞങ്ങൾ. ആളും അർഥവും നൽകി കോൺഗ്രസ് സഹായിച്ചെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com