"സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്യണം"; മുന്നണികൾക്ക് പിന്തുണ പ്രഖ്യാപിക്കാതെ ലത്തീൻ രാഷ്ട്രീയ കാര്യ സമിതി

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ആരും അർഹിക്കുന്ന പരിഗണന നൽകിയില്ല എന്നും കെആർഎൽസിസി കുറ്റപ്പെടുത്തി.
"സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്യണം"; മുന്നണികൾക്ക് പിന്തുണ പ്രഖ്യാപിക്കാതെ ലത്തീൻ രാഷ്ട്രീയ കാര്യ സമിതി
Published on
Updated on

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കാതെ ലത്തീൻ രാഷ്ട്രീയ കാര്യ സമിതി. സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്യാനാണ് ആഹ്വാനം. പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയ നയം, ഈ തെരഞ്ഞെടുപ്പിലും ലത്തീൻ കത്തോലിക്ക സമൂഹം പിന്തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആരും അർഹിക്കുന്ന പരിഗണന നൽകിയില്ല എന്നും കെആർഎൽസിസി കുറ്റപ്പെടുത്തുന്നു.

കെആർഎൽസിസിയുടെ പ്രസ്‌താവന

മതേതരമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും തങ്ങളുടെ സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് കെആർഎൽസിസി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടു രേഖപ്പെടുത്താൻ തയ്യാറാകണം.

"സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്യണം"; മുന്നണികൾക്ക് പിന്തുണ പ്രഖ്യാപിക്കാതെ ലത്തീൻ രാഷ്ട്രീയ കാര്യ സമിതി
"മണ്ഡലമോ സ്ഥാനാര്‍ഥിയെയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണം"; തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്‌ഠിത സമദൂരമെന്ന രാഷ്ട്രീയനയം ഈ തെരഞ്ഞെടുപ്പിലും ലത്തീൻ കത്തോലിക്ക സമൂഹം പിന്തുടരും. എങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങളോടും ആവശ്യ ങ്ങളോടും രാഷ്ട്രീയപാർട്ടികളുടെ ക്രിയാന്മക സമീപനവും സ്ഥാനാർത്ഥികളുടെ വൈയക്തിക മികവും മൂല്യബോധവും സാമൂഹിക പ്രതിജ്ഞാബദ്ധതയും തെരഞ്ഞെടുപ്പിൽ 200 മാനദണ്ഡങ്ങളാകണം.

തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിൽ രാഷ്ട്രീയമുന്നണികൾ അർഹിക്കുന്ന പ്രാധാന്യം നല്‌കിയതായി കാണുന്നില്ല.തെരഞ്ഞെടുപ്പിൽ അവയൊന്നും ചർച്ച ചെയ്യപ്പെട്ടു മില്ല. കേരളത്തിൻ്റെ സമഗ്ര വികസനവും സന്തുലിതമായ സാമൂഹിക പുരോഗതിയും ചർച്ച ചെയ്യപ്പെട്ടില്ല, കെആർഎൽസിസി രാഷ്ട്രീയകാര്യസമിതി വിലയിരുത്തി.

"സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്യണം"; മുന്നണികൾക്ക് പിന്തുണ പ്രഖ്യാപിക്കാതെ ലത്തീൻ രാഷ്ട്രീയ കാര്യ സമിതി
"കുഴൽനാടൻ്റെ വിശ്വാസ്യത സുപ്രീം കോടതി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്"; ആരോപണങ്ങൾ തള്ളി മാത്യു ടി. തോമസ്; തോട്ടപ്പള്ളി സ്പിൽവേയുമായി യാതൊരു ബന്ധവുമില്ലെന്ന് മേരി മാതാ കൺസ്ട്രക്ഷൻ

പൊള്ളയായ അവകാശവാദങ്ങളും യാഥാർത്ഥ്യ ബോധമില്ലാത്ത വാഗ്ദാനങ്ങളും നിരത്തുന്ന പ്രചരണ കോലാഹലങ്ങളും നാട് നീളെ നിറഞ്ഞ് നിൽക്കുന്ന പ്രചരണബോർഡുകളും തെരഞ്ഞെടു പ്പിലെ സാമ്പത്തിക ദുർവ്യയത്തിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം തെരഞ്ഞെടുപ്പു പ്രചരണരീതി രാഷ്ട്രീയപാർട്ടികൾ ഉപേക്ഷിക്കണം. ആത്യന്തികമായി ഇതിനെല്ലാം വില നല്കേണ്ടിവരുന്നത് കേരളീയ ജനതയാണ് കെആർഎൽസിസി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com