"നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണമൊഴുക്കുന്നു"; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്

അടിയന്തര ഇടപെടലും പരിശോധനയും വേണമെന്നാണ് പരാതിയിലെ ആവശ്യം
"നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണമൊഴുക്കുന്നു"; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്
Published on
Updated on

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലേക്ക് തപാൽ വഴിയും സ്വകാര്യ കാർഗോ സർവീസുകൾ വഴിയും വൻതോതില്‍ പണമെത്തുന്നുവെന്നാണ് പരാതി.

അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ വൻതോതിൽ പണവും മറ്റ് പാരിതോഷികങ്ങളും ഉണ്ടെന്നും എൽഡിഎഫ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ എൽഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അടിയന്തര ഇടപെടലും പരിശോധനയും വേണമെന്നാണ് പരാതിയിലെ ആവശ്യം.

News Malayalam 24x7
newsmalayalam.com