"നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരണം തിരിച്ചു പിടിക്കും"; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം മേഖലയിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
 BJP will open account: Vellapally Natesan
വെള്ളാപ്പള്ളി നടേശൻ
Published on
Updated on

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാവണമെന്നില്ല. പലപ്പോഴും ഇത്തരം ഫലങ്ങൾ തെറ്റിയിട്ടുണ്ട്.

എൽഡിഎഫ് അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം. തിരുവനന്തപുരം മേഖലയിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അടി ബഹളം ആയിരിക്കും ഉണ്ടാവുക.

 BJP will open account: Vellapally Natesan
പേരാവൂരിൽ ചെറിയ പ്രതീക്ഷയുണ്ട്, ടീച്ചറല്ലേ എതിർ സ്ഥാനാർഥി, മത്സരം ശക്തമാണ്: സണ്ണി ജോസഫ്

യുഡിഎഫ് എങ്ങാനും വന്നാൽ ഭരണം നടത്തുക ലീഗ് ആയിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിപിഎമ്മിൻ്റെ സ്ഥാനാർഥി നിർണയത്തിൽ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പാർട്ടിപ്രവർത്തകരുടെ താഴെത്തട്ടിലുള്ള പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചതായി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

രണ്ട് തവണ ഭരണം കിട്ടിയതോടെ ഇനിയും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ പ്രവർത്തിച്ചത്. അതും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ അമ്പലപ്പുഴയിൽ ശക്തമായ മത്സരമാണ് നടന്നത്. അതുകൊണ്ട് തന്നെ വിജയം പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.

 BJP will open account: Vellapally Natesan
എംഎൽഎ ആകുന്നയാൾ തന്നെ മുഖ്യമന്ത്രിയാകണമെന്നില്ല, എല്ലാം പാർട്ടി തീരുമാനിക്കും: വി.കെ. ശ്രീകണ്ഠൻ എംപി
News Malayalam 24x7
newsmalayalam.com