എൽഡിഎഫിൻ്റെ പരാജയകാരണം ഭരണവിരുദ്ധ വികാരമല്ല, പിണറായിക്കെതിരായ പ്രചാരണം ഏറ്റെടുക്കില്ല: കെ. രാജൻ

പ്രകാശ് ബാബുവിൻ്റെ നിലപാട് തള്ളി കെ. രാജൻ...
കെ. രാജൻ
കെ. രാജൻSource: Files
Published on
Updated on

തൃശൂർ: എൽഡിഎഫിൻ്റെ പരാജയത്തിൽ സിപിഐ നേതാവ് പ്രകാശ് ബാബുവിൻ്റെ നിലപാട് തള്ളി കെ. രാജൻ. തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് കെ. രാജൻ പറഞ്ഞു. വിമോചന സമരത്തിന് സമാനമായ പ്രവർത്തനം പിണറായി സർക്കാരിന് എതിരെ നടന്നു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം എറ്റെടുക്കാൻ സിപിഐ തയ്യാറല്ലെന്നും കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. തിരുത്തലുകൾ വരുത്തിയും പഠിച്ചും ഇടതുപക്ഷ മുന്നണി തിരിച്ചു വരുമെന്നും രാജൻ വ്യക്തമാക്കി.

പരാജയത്തിൻ്റെ ഉത്തരവാദി മുഖ്യമന്ത്രിയല്ലന്ന് സിപിഐ വ്യക്തമാക്കി കഴിഞ്ഞുവെന്ന് കെ. രാജൻ പറഞ്ഞു. പരാജയവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരായ പ്രചാരണങ്ങൾ ഏറ്റെടുക്കാൻ തങ്ങൾ തയ്യാറല്ല. ഭരണവിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന് അഭിപ്രായവും സിപിഐക്കില്ല. 59ലെ വിമോചന സമരത്തിന് തുല്യമായ നിലയിലുള്ള പ്രവർത്തനം സർക്കാരിനെതിരെ നടന്നു. അത് ഏത് നിലയിൽ വളർന്നു എവിടം വരെ പോയി എന്ന് അടക്കമുള്ള കാര്യങ്ങൾ ആഴത്തിൽ പഠിക്കും. മുന്നണിക്കെതിരെ സംഘം ചേർന്നവരുടെ ചരിത്രവും പാരമ്പര്യവും വിശകലനത്തിന് വിധേയമാക്കുമെന്നും രാജൻ വ്യക്തമാക്കി.

കെ. രാജൻ
"കൂടിയാലോചിക്കാതെ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായി, തിരുത്തേണ്ടവ സിപിഐ ആര്‍ജവത്തോടെ ചൂണ്ടിക്കാണിച്ചു"; വിമര്‍ശനവുമായി പ്രകാശ് ബാബു

പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തന്നെ യോഗം ചേർന്നാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എൽഡിഎഫ് പ്രാഥമിക വിലയിരുത്തലുകൾ നടത്തിയതെന്ന് രാജൻ പറഞ്ഞു. വരും ദിവസങ്ങളിൽ പാർട്ടികൾക്കുള്ളിലും മുന്നണിക്ക് ഉള്ളിലും പ്രവർത്തകർക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കേൾക്കും. കേവലമായ വിലയിരുത്തുകൾ അല്ല തിരുത്തലുകൾ വരുത്തിയും പഠിച്ചും ഇടതുപക്ഷ മുന്നണി തിരിച്ചു വരുമെന്നും രാജൻ പറഞ്ഞു.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സംബന്ധിച്ചുള്ള ചോദ്യത്തിന് ജനങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന് ബോധ്യപ്പെട്ടുവെന്ന് രാജൻ പറഞ്ഞു. രണ്ടു ദിവസം കൊണ്ട് തന്നെ എന്താണ് സംഭവിക്കുക എന്നത് ബോധ്യപ്പെടുന്നുണ്ട്. ഇതിനാണോ 102 സീറ്റ് കൊടുത്തത് എന്ന് ജനം തീരുമാനിക്കട്ടെയെന്നും രാജൻ കൂട്ടിച്ചേർത്തു.

Related Stories

"സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്"; തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി സിപിഐ മുഖപത്രം
Jayanthi Rajan
മന്ത്രി കെ. രാജൻ
"അഞ്ച് വര്‍ഷം വരെ വീടുകളിൽ ഉണ്ടാകുന്ന എല്ലാ കേടുപാടുകളും ഊരാളുങ്കല്‍ പരിഹരിക്കും"; ചൂരൽമല ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച് മന്ത്രി കെ. രാജൻ
News Malayalam 24x7
newsmalayalam.com