"ഒറ്റപ്പാലത്ത് ഡീൽ, മുൻ ബിജെപി സ്ഥാനാർഥിക്ക് പി.കെ. ശശി നൽകിയത് 50 ലക്ഷം"; ആരോപണവുമായി ഇ.എൻ. സുരേഷ് ബാബു

ഡീലിൻ്റെ ഭാഗമായി മുൻ ബിജെപി സ്ഥാനാർഥിക്ക് പി.കെ. ശശി 50 ലക്ഷം നൽകിയെന്ന് ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു.
ഇ.എൻ സുരേഷ് ബാബു
ഇ.എൻ സുരേഷ് ബാബു
Published on
Updated on

പാലക്കാട്: ഒറ്റപ്പാലത്ത് ഡീൽ ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഡീലിൻ്റെ ഭാഗമായി മുൻ ബിജെപി സ്ഥാനാർഥിക്ക് പി.കെ. ശശി 50 ലക്ഷം നൽകിയെന്ന് ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. എറണാംകുളത്തെ ഏജൻസി വഴിയാണ് പണം കൈമാറിയത്. നിലവിലെ ബിജെപി സ്ഥാനാർഥിക്ക് ഡീൽ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.

ഇ.എൻ സുരേഷ് ബാബു
വയനാട് ദുരന്തബാധിതരോട് കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ല, ഇത്രയും ഉഴപ്പും ഉദാസീനതയും പാടില്ല; വിമര്‍ശനവുമായി എം.എന്‍. കാരശ്ശേരി

പാലക്കാട് ജില്ലയിൽ ഇടതുപക്ഷം മികച്ച വിജയം നേടും. എൻഎംആർ റസാഖിന് പോകുന്ന ഒരോ വോട്ടും ബിജെപിക്ക് ആണെന്ന് പ്രചരിപ്പിക്കുന്നു. ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ ഈ പ്രചരണമൊന്നും ഇല്ല. യുഡിഎഫിന് എൻഎംആർ റസാഖ് ഒന്നാം സ്ഥാനത്ത് എത്തിയതിൻ്റെ ബേജാറാണെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

ഇ.എൻ സുരേഷ് ബാബു
ബിജെപിക്ക് കുരുക്ക് മുറുകുന്നു; തൃശൂരിൽ കിറ്റ് ഓർഡർ ചെയ്തത് ബിജെപി നേതാവെന്ന് സൂപ്പർ മാർക്കറ്റ് ഉടമ

രമേശ് പിഷാരടി തോൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പിലാണ്. ഇതൊക്കെ ഷാഫിയുടെ കുതന്ത്രമാണ്. തോറ്റാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഷാഫിക്ക് മത്സരിക്കാനാണ് ഇത്തരം നീക്കം നടത്തുന്നതെന്നും ഇ.എൻ. സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com