"സണ്ണി ജോസഫിൻ്റെയും സുധാകരൻ്റേയും കാലിൽ വീണു, ഇപ്പോൾ ത്രിവർണ്ണ ഷാളും പച്ച ഷാളുമായി വോട്ട് തെണ്ടി നടക്കുന്നു"; ടി.കെ. ഗോവിന്ദനെതിരെ പി. ജയരാജൻ

ധീരജിന്റെ മരണം ഇരന്നുവാങ്ങിയതാണ് എന്ന് പറഞ്ഞയാളാണ് കെ. സുധാകരൻ. ആ സുധാകരന്റെ കാൽക്കൽ വീണ് ഗോവിന്ദൻ ത്രിവർണ ഷാൾ സ്വീകരിച്ചെന്നും ജയരാജൻ...
ടി.കെ. ഗോവിന്ദനെതിരെ പി. ജയരാജൻ
ടി.കെ. ഗോവിന്ദനെതിരെ പി. ജയരാജൻSource: News Malayalam 24x7
Published on: 
Updated on: 

കണ്ണൂർ: തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ. സീറ്റ് കിട്ടാൻ സിപിഐഎമ്മിൽ ഗോവിന്ദൻ ശ്രമം നടത്തി. സീറ്റില്ലെന്ന് കണ്ടപ്പോൾ സണ്ണി ജോസഫിന്റെ കാൽക്കൽ വീണു. ധീരജിന്റെ മരണം ഇരന്നുവാങ്ങിയതാണ് എന്ന് പറഞ്ഞയാളാണ് കെ. സുധാകരൻ. ആ സുധാകരന്റെ കാൽക്കൽ വീണ് ഗോവിന്ദൻ ത്രിവർണ ഷാൾ സ്വീകരിച്ചെന്നും ജയരാജൻ പരിഹസിച്ചു.

ടി.കെ. ഗോവിന്ദനെതിരെ പി. ജയരാജൻ
"വർഗീയതയുമായുള്ള ബന്ധത്തിൽ ചാഞ്ചാട്ടമില്ല"; ഡീൽ ആരോപണങ്ങൾ നുണയെന്ന് മുഖ്യമന്ത്രി

ത്രിവർണ ഷാൾ മാത്രം പോരാ, പച്ച ഷാൾ കൂടി വേണമെന്ന് ഗോവിന്ദൻ ആഗ്രഹിച്ചതായും ജയരാജൻ പരിഹസിച്ചു. അതോടെ പാണക്കാട് പോയി ലീഗ് നേതാക്കളെ കണ്ടു. ഇപ്പോൾ ത്രിവർണ ഷാളും പച്ച ഷാളുമായി യുഡിഎഫ് സ്ഥാനാർഥി വോട്ട് തെണ്ടി നടക്കുന്നു. ടി.കെ. ഗോവിന്ദൻ സുധാകരനെ കാണാൻ പോയത് ഉരൽ മദ്ദളത്തോട് പറയും പോലെയെന്നും ജയരാജൻ പറഞ്ഞു.

Related Stories

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കോട്ടപ്പുഴ; മുന്നറിയിപ്പ് നല്‍കുന്ന നാട്ടുകാരോട്  സഞ്ചാരികള്‍ക്ക് ദേഷ്യം, അധികൃതരാകട്ടെ മൗനത്തിലും
Muhammad Riyaz says his party taught him not to be afraid
Fake news coming out regarding ED investigation
Kerala is eagerly waiting to see what stance the government will take, says M.V
News Malayalam 24x7
newsmalayalam.com