തിരിച്ചടിയുടെ കാരണം പരിശോധിക്കണം, മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെങ്കിൽ തിരുത്തണം; സിപിഐഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലോളി മുഹമ്മദ് കുട്ടി

തളിപ്പറമ്പിൽ ശ്യാമളയെ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്നും പാലോളി മുഹമ്മദ് കുട്ടി...
പാലോളി മുഹമ്മദ് കുട്ടി
പാലോളി മുഹമ്മദ് കുട്ടിSource: News Malayalam 24x7
Published on
Updated on

പാലക്കാട്: സിപിഐഎം നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. സിപിഐഎം തിരിച്ചടിയുടെ കാരണം പരിശോധിക്കണം. മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണം. തളിപ്പറമ്പിൽ ശ്യാമളയെ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായി. പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ മത്സരിപ്പിച്ചതിൽ ഒരു തെറ്റായ വികാരം ഉണ്ടായി. പാർട്ടി കോട്ടകളിൽ ഉൾപ്പടെ ഉണ്ടായ തോൽവി വിശദമായി പരിശോധിക്കണമെന്നും പാലോളി മുഹമ്മദ് കുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു.

പാലോളി മുഹമ്മദ് കുട്ടി
സൗജന്യയാത്രയ്ക്ക് റെഡിയായിക്കോ...; സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി കെഎസ്ആര്‍ടിസി

കോടിയേരിയെ കാട്ടി നിലവിലെ പാർട്ടി സെക്രട്ടറിയെ കുറ്റപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണം. ഭരണ വിരുദ്ധ വികാരം ഉണ്ടായതായി തോന്നുന്നില്ല. തിരിച്ചടിയുടെ കാരണം പാർട്ടി പരിശോധിക്കണം. പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം ഗൗരവമുള്ളതാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

News Malayalam 24x7
newsmalayalam.com