മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്

തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്...
മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്
Source: Files
Published on
Updated on

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം നടത്തിയതിലാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്. നിയോജക മണ്ഡലം സെക്രട്ടറി ടി. രാധാ ഗോപിയാണ് പരാതി നൽകിയത്.

അൻവർ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. വോട്ടർമാരെ തെറ്റായ നിലയിൽ സ്വാധീനിക്കാൻ വേണ്ടി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വാഹനങ്ങളിലെ അനൗൺസ്മെൻ്റ് വഴിയും ഇത്തരം ആക്ഷേപങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നു. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്
അമിതാധികാരവും ദുർവിനിയോഗവുമാണ് മരുമകനിസം, അത് പറയുന്നത് ഇനിയും തുടരും: പി.വി. അൻവർ

അതേസമയം, മുഹമ്മദ് റിയാസിനെ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പി.വി. അൻവർ നേരത്തെ പ്രതികരിച്ചിരുന്നു. മുഹമ്മദ് റിയാസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വ്യക്തി അധിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അത് പൊതു സമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്നും പി.വി. അൻവർ പറഞ്ഞു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അൻവർ. മരുമകനിസം എന്ന പ്രയോഗമാണ് പർവതീകരിക്കുന്നതെന്നും പരാമർശം ഇനിയും തുടരുമെന്നും അൻവർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com