ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങിയത് സതീശൻ, പറവൂരിലെ ആ ഡീൽ എന്താണെന്ന് വ്യക്തമാക്കണം: മുഖ്യമന്ത്രി

ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ സതീശൻ പങ്കെടുത്ത ചിത്രവും മുഖ്യമന്ത്രി പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്
ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങിയത് സതീശൻ, പറവൂരിലെ ആ ഡീൽ എന്താണെന്ന് വ്യക്തമാക്കണം: മുഖ്യമന്ത്രി
Published on
Updated on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഡീൽ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങിയത് സതീശനാണ്. 2006ലെ പറവൂരിലെ ആ ഡീൽ എന്താണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി പ്രതികരണം. ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ സതീശൻ പങ്കെടുത്ത ചിത്രവും മുഖ്യമന്ത്രി പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങിയത് സതീശൻ, പറവൂരിലെ ആ ഡീൽ എന്താണെന്ന് വ്യക്തമാക്കണം: മുഖ്യമന്ത്രി
യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: എ. ഇർഷാദിനെതിരെ കേസെടുത്ത് കായംകുളം പൊലീസ്

2006ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.

ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്.

2001ലെയും 2006ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com