വയനാടിനായി പിരിവ് തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം, ആ തുക എവിടെ കോൺഗ്രസേ? ചോദ്യങ്ങളുമായി മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതർക്കായി പിരിച്ച പണം എവിടെയാണ് എന്നും മുഖ്യമന്ത്രി ചോദിച്ചു.
Pinarayi Vijayan
Published on: 
Updated on: 

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി ഫേസ്ബുക്കിൽ സംവാദമാകാമെന്ന അറിയിച്ചതിന് പിന്നാലെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യലഹങ്കയിലെ പാവങ്ങൾക്ക് എന്തുകൊണ്ടാണ് കിടക്കാനുള്ള ഇടം കൊടുക്കാത്തതെന്നും, വയനാട്ടിലെ ദുരന്തബാധിതർക്കായി പിരിച്ച പണം എവിടെയാണ് എന്നീ രണ്ട് കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമായും ചോദിച്ചത്.

Pinarayi Vijayan
"മുഖ്യമന്ത്രി പിന്മാറിയത് എന്നെ വിഷമിപ്പിച്ചു"; നേർക്കുനേർ സംവാദത്തിന് വെല്ലുവിളി തുടർന്ന് വി.ഡി. സതീശൻ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

യലഹങ്കയിലെ പാവങ്ങളുടെ വീടുകൾ കർണാടകയിലെ കോൺഗ്രസ്സ് സർക്കാർ ഇടിച്ചു നിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞു. ബുൾഡോസർ രാജിനിരയായവർ ടാർപോളിൻ ഷീറ്റുകൾക്കു കീഴെ അന്തിയുറങ്ങാൻ തുടങ്ങിയിട്ടും 101 ദിവസം. യലഹങ്കയിലെ ഇരകൾക്ക് ജനുവരി ഒന്നിന് കർണാടക സർക്കാർ വീടു നൽകുമെന്നു പറഞ്ഞു പറ്റിച്ചിട്ട് നാളേക്ക് മൂന്നു മാസം. വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോൺഗ്രസ്സ് പണപ്പിരിവു തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം.

നിയമസഭാ സമ്മേളനങ്ങളിലോ ഈ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തിൽ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷം. അവരോട് ആവർത്തിച്ചു ചോദിക്കുകയാണ് : യെലഹങ്കയിൽ ബുൾഡോസർ വെച്ച് വീടുകൾ തകർത്തു തെരുവാധാരമാക്കിയ പാവങ്ങൾക്ക് എന്തുകൊണ്ടാണ് നിങ്ങൾ കിടക്കാനുള്ള ഇടം കൊടുക്കാത്തത്? വയനാട് ദുരന്തബാധിതർക്കായി പിരിച്ച പണം എവിടെയാണ്? അതിന്റെ കണക്ക് എന്തിനാണ് നിങ്ങൾ മറച്ചുവെക്കുന്നത്?

Related Stories

ചാർട്ടേഡ് വിമാന യാത്ര: ഇനിയും പോകും, അതില്‍ എന്താണ് തെറ്റ്? ആരാണ് പണം മുടക്കിയതെന്ന് എന്തിനു പറയണമെന്ന് മുഖ്യമന്ത്രി
'ചെയ്യാത്ത സേവനത്തിന് വീണ പണം വാങ്ങിയത് കൈക്കൂലി എന്ന് അനുമാനിക്കണം'; പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം
പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
News Malayalam 24x7
newsmalayalam.com