"ജമാഅത്തെ ഇസ്ലാമിയെ എൽഡിഎഫ് വർഗീയ ചാപ്പ കുത്തുന്നു"; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യൻ

കെപിസിസി ഫണ്ടിൽ നിന്ന് പണമെടുത്ത് വയനാട് പുനരധിവാസ പദ്ധതി പൂർത്തിയാക്കുമെന്ന് പി.ജെ. കുര്യൻ
"ജമാഅത്തെ ഇസ്ലാമിയെ എൽഡിഎഫ് വർഗീയ ചാപ്പ കുത്തുന്നു"; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യൻ
Published on
Updated on

പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമിയെ വർഗീയ ചാപ്പ കുത്തുന്നത് ഇടതുപക്ഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. യുഡിഎഫിനൊപ്പം നിൽക്കുന്നവരെ വർഗീയവാദികൾ എന്നും അവർ തന്നെ ഇടതുപക്ഷത്തോടൊപ്പം ചേർന്നാൽ മതേതരരെന്നും പറയുമെന്ന് പി.ജെ. കുര്യൻ ആരോപിച്ചു.

കേരള രാഷ്ട്രീയത്തെ മലീമസം ആക്കുന്നതിൽ വലിയ പങ്ക് ഇടതുപക്ഷത്തിന് ആണെന്നും പി.ജെ. കുര്യൻ ആഞ്ഞടിച്ചു. വയനാട് കോൺഗ്രസ് പുനരധിവാസ ഫണ്ടിൽ ഒരു പ്രശ്നവുമില്ലെന്നും കെപിസിസി ഫണ്ടിൽ നിന്ന് പണമെടുത്ത് പദ്ധതി പൂർത്തിയാക്കുമെന്നും പി.ജെ. കുര്യൻ ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

"ജമാഅത്തെ ഇസ്ലാമിയെ എൽഡിഎഫ് വർഗീയ ചാപ്പ കുത്തുന്നു"; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യൻ
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി

അതേസമയം, വീട് വെയ്ക്കാൻ ഇനി ഫണ്ടില്ല എന്നും വീട് നിർമിക്കാൻ ശേഖരിച്ച തുക സ്ഥലം വാങ്ങാനും ആപ്പ് നിർമിക്കാനും ഉപയോഗിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് പറഞ്ഞത്. പണം പിരിക്കുന്നതിനായി ആപ്പ് തയ്യാറാക്കിയതിനെ പറ്റിയുള്ള കാര്യങ്ങൾ തനിക്കറിയില്ല, അത് കെപിസിസി വിശദീകരിക്കുമെന്ന് കുര്യൻ കൂട്ടിച്ചേർത്തു.

"ജമാഅത്തെ ഇസ്ലാമിയെ എൽഡിഎഫ് വർഗീയ ചാപ്പ കുത്തുന്നു"; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യൻ
പത്താം വർഷ പ്രോഗ്രസ് റിപ്പോർട്ടുമായി എൽഡിഎഫ് സർക്കാർ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com