ബിജെപിയുടെ പ്രചാരണാവേശം കൂട്ടാൻ പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; നഗരത്തിൽ കനത്ത സുരക്ഷ

വൈകിട്ട് സ്വരാജ് റൗണ്ടിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കും
ബിജെപിയുടെ പ്രചാരണാവേശം കൂട്ടാൻ പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; നഗരത്തിൽ കനത്ത സുരക്ഷ
Published on
Updated on

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. തൃശൂരും പാലക്കാടും നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകിട്ട് സ്വരാജ് റൗണ്ടിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കും. ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിനായാണ് പാലക്കാട് മോദി എത്തുന്നത്. എൻഡിഎയുടെ മറ്റ് സ്ഥാനാർഥികളും ഈ പരിപാടികളിൽ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി തൃശൂർ നഗരത്തിൽ ഇന്ന് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകീട്ട് 6.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന മേഖലകളിൽ ഡ്രോൺ ഉപയോഗത്തിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം. അത്യാവശ്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതു പൊതുജനം ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ബിജെപിയുടെ പ്രചാരണാവേശം കൂട്ടാൻ പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; നഗരത്തിൽ കനത്ത സുരക്ഷ
പ്രധാനമന്ത്രിയുടെ സന്ദർശനം: തൃശൂർ നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

അതേസമയം, ഏപ്രിൽ നാലിനും നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. പാലാ മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിലും തിരുവനന്തപുരത്തെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് റോഡ് ഷോ നടത്താനാണ് തീരുമാനം. രണ്ട് മാസത്തിനിടെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, അമിത് ഷാ, ജെ.പി. നദ്ദ എന്നിവരും ഉടൻ കേരളത്തിലെത്തും. രാജ്നാഥ് സിംഗ്, നിർമലാ സിതാരാമൻ, എസ്. ജയശങ്കർ, നിതിൻ ഗഡ്ഗരി, ഖുശ്ബു, സ്മൃതി ഇറാനി എന്നിവരും എൻഡിഎ മുന്നണിക്ക് ആവേശമുയർത്താൻ കേരളത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com