

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ ചർച്ചകൾ ബിജെപിക്ക് തിരിച്ചടിയായെന്ന് പി.എസ്. ശ്രീധരൻ പിള്ള. അവസാനവട്ട ചർച്ചകൾ പ്രതിരോധിക്കാൻ പാർട്ടിക്കായില്ല. എന്നാൽ വിവിധ ജില്ലകളിൽ എൻഎസ്എസ്, എസ്എൻഡിപി വോട്ടുകൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും പി.എസ്. ശ്രീധരൻ പിള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു.
"എഫ്സിആർഎ വന്ന സാഹചര്യത്തിൽ ചില ന്യൂനപക്ഷങ്ങളുടെ വോട്ട് പ്രതീക്ഷിച്ച പോലെ പാർട്ടിക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഒരുപാട് സീറ്റുകൾ ലഭിക്കും. എക്സിറ്റ് പോളിനപ്പുറം വിജയം ഉണ്ടാകും. ട്വൻ്റി ട്വൻ്റിക്ക് കൂടുതൽ സീറ്റുകൾ നൽകിയത് തിരിച്ചടിയാകില്ല", പി.എസ്. ശ്രീധരൻ പിള്ളയുടെ വാക്കുകൾ.