കേരളം വിധിയെഴുതാൻ ഇനി പത്ത് നാൾ; യുഡിഎഫ് ക്യാംപിന് ആവേശമാകാൻ രാഹുൽ ഗാന്ധി ഇന്നെത്തും

പത്തനംതിട്ടയിൽ എത്തുന്ന രാഹുൽ അടൂര്‍ മുതല്‍ പന്തളം വരെയുള്ള റോഡ് ഷോയിൽ പങ്കെടുക്കും.
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിSource; X
Published on
Updated on

കൊച്ചി: കേരളം വിധിയെഴുതാൻ പത്ത് ദിവസം മാത്രം ശേഷിക്കേ കൊട്ടിക്കയറി പ്രചാരണം. യുഡിഎഫ് ക്യാംപിൽ ആവേശം നിറയ്ക്കാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. പത്തനംതിട്ടയിൽ എത്തുന്ന രാഹുൽ അടൂര്‍ മുതല്‍ പന്തളം വരെയുള്ള റോഡ് ഷോയിൽ പങ്കെടുക്കും. റാന്നിയിലും ആറന്‍മുളയിലും രാഹുൽ പ്രചാരണത്തിന് എത്തും.

ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികൾ രാഹുൽ ഗാന്ധിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ഹെലിക്കോപ്റ്റർ മാർഗം രാഹുൽ കോട്ടയത്ത് എത്തുന്ന രാഹുൽ പാമ്പാടി ബസ് സ്റ്റാൻഡിലെ പൊതുയോഗത്തിൽ പ്രസംഗിക്കും. തുടർന്ന് കോട്ടയത്തും ഏറ്റുമാനൂരിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

രാഹുൽ ഗാന്ധി
യുഎസിൻ്റെ 700 ദശലക്ഷം ഡോളറിൻ്റെ എയർക്രാഫ്റ്റ് തങ്ങൾ തകർത്തെന്ന് ഇറാൻ

വൈകിട്ടോടെ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്ന രാഹുൽ ​ഗാന്ധി, നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങും. രാവിലെ 10ന് പൊലീസ് മൈതാനിയിൽ നടക്കുന്ന യോഗത്തിൽ പ്രസംഗിക്കും. ജില്ലയിലെ 11 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുൽ കോഴിക്കോട്ടേക്കു പോകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com