"കോൺഗ്രസിനെ നശിപ്പിക്കുക അവതാരലക്ഷ്യം"; നേതാക്കള്‍ക്കൊപ്പം കൂടിയ 'അവതാരങ്ങള്‍'ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

"കോൺഗ്രസ് അധികാരത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത മനസിലാക്കിയാണ് അവതാരങ്ങൾ നേതാക്കൾക്ക് ഒപ്പം കൂടിയത്"
രാജ്‌മോഹന്‍ ഉണ്ണിത്താന്‍
രാജ്‌മോഹന്‍ ഉണ്ണിത്താന്‍Source: News Malayalam 24x7
Published on
Updated on

കാസർഗോഡ്: കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം കൂടിയ അവതാരങ്ങൾക്ക് എതിരെ തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസ് അധികാരത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത മനസിലാക്കിയാണ് അവതാരങ്ങൾ നേതാക്കൾക്ക് ഒപ്പം കൂടിയത്. കോൺഗ്രസിനെ നശിപ്പിക്കുകയെന്നതാണ് അവരുടെ അവതാരലക്ഷ്യം. അവതാരങ്ങൾക്കെതിരെ തന്നെപോലുള്ളവർ ശക്തമായി പ്രതികരിക്കും. യുഡിഎഫ് സർക്കാർ വരുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍
വിഷുക്കാലം വർണാഭമാക്കാൻ മലയാളികൾ; വിസ്മയം തീർക്കാൻ സജ്ജമായി പടക്കവിപണി

കഴിഞ്ഞ ദിവസം കോൺഗ്രസും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളും ചിലരുടെ കൊഴിഞ്ഞുപോക്കും ഒക്കെ ഉണ്ടായ പശ്ചാത്തലത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയാവണമെന്നുമെല്ലാം ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു. ഓരോ നേതാക്കൾക്ക് പിന്നിലും ഓരോ അവതാരങ്ങളുണ്ട് എന്നാണ് ഉണ്ണിത്താൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മുതിർന്ന നേതാക്കളെ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള വിമർശനമാണ് ഉണ്ണിത്താൻ്റെ ഭാഗത്ത് നിന്നുണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com