ഹരിപ്പാട് ചെന്നിത്തലയ്‌ക്കൊപ്പം തന്നെ; 20,000ത്തിന് മേൽ ഭൂരിപക്ഷം

സിപിഐയുടെ ടിടി ജിസ്‌മോനെതിരെ 23377 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഹരിപ്പാട് ചെന്നിത്തലയ്‌ക്കൊപ്പം തന്നെ; 20,000ത്തിന് മേൽ ഭൂരിപക്ഷം
Published on
Updated on

ആലപ്പുഴ: ഹരിപ്പാട് രമേശ് ചെന്നിത്തല വിജയിച്ചു. സിപിഐയുടെ ടിടി ജിസ്‌മോനെതിരെ 23377 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തിലാണ് വിജയം. 2021ല്‍ സിപിഐയുടെ ആര്‍ സജിലാലിനെതിരെ 13,666 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.

1982, 1987, 2011, 2016, 2021 എന്നീ ടേമുകളിലും ഹരിപ്പാടിനെ പ്രതിനിധീകരിച്ചത് രമേശ് ചെന്നിത്തലയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് ഇക്കുറി ചെന്നിത്തല വിജയിച്ചത്.

News Malayalam 24x7
newsmalayalam.com