"കലാകാരന്മാർ എന്നാണ് സിപിഐഎമ്മിന് വെറുക്കപ്പെട്ടവരായത്"; തോമസ് ഐസക്കിന് മറുപടി പറയാനില്ലെന്ന് രമേഷ് പിഷാരടി

ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും പിഷാരടി
രമേഷ് പിഷാരടി
രമേഷ് പിഷാരടി
Published on
Updated on

കൊച്ചി: കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടിയില്ലെന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്ന് തോമസ് ഐസക്കിൻ്റെ വിവാദ പരാമർശത്തിൽ മറുപടിയുമായി രമേഷ് പിഷാരടി. സമരം ചെയ്ത് കിട്ടുന്നതല്ല സംസ്കാരം എന്നും കലാകാരൻമാർ എന്നാണ് സിപിഐഎംന് വെറുക്കപ്പെട്ടവരായതെന്നും പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടി പറയുന്നതിനിടെ ആയിരുന്നു തോമസ് ഐസകിൻ്റെ പരാമർശം. പാലക്കാട്‌ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണെന്നും പറഞ്ഞ ഐസക് കള്ളൻമാർ മുൻപേ ഓടി കള്ളൻ കള്ളൻ എന്ന് വിളിച്ചുപറയുകയാണെന്നും ആരോപിച്ചിരുന്നു.

രമേഷ് പിഷാരടി
"കൂട്ടായ നേതൃത്വം പ്രസിഡൻ്റിനെ സഹായിക്കും"; കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയില്ലെന്ന് സണ്ണി ജോസഫ്
News Malayalam 24x7
newsmalayalam.com