മുഖ്യമന്ത്രിയുടെ മറുപടി രേവന്ത് റെഡ്ഡിയുടെ കത്തിനുള്ളത്; ഫേസ്ബുക്കിൽ പങ്കുവച്ച കത്തിലും "നീ പോ മോനെ വിജയാ" പരാമർശം

ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിക്ക് അയക്കുന്ന കത്തുകളിൽ പൊതുവിൽ ഉണ്ടാകാറില്ലാത്ത ഈ പരാമർശമാണ് പിണറായിയെ ചൊടുപ്പിച്ചതെന്നാണ് സൂചന
മുഖ്യമന്ത്രിയുടെ മറുപടി രേവന്ത് റെഡ്ഡിയുടെ കത്തിനുള്ളത്; ഫേസ്ബുക്കിൽ പങ്കുവച്ച കത്തിലും "നീ പോ മോനെ വിജയാ" പരാമർശം
Published on
Updated on

തിരുവനന്തപുരം: "ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ടെന്ന" മുഖ്യമന്ത്രി പിണറായി വിജയന്റെ അതിരുവിട്ട പരാമർശത്തിലേക്ക് നയിച്ചത് രേവന്ത് റെഡ്ഡി ഫേസ്ബുക്കിൽ പിണറായി വിജയന് എഴുതിയ കത്തെന്ന് റിപ്പോർട്ട്. കത്തിൻ്റെ അവസാനവും "നീ പോ മോനെ വിജയാ" എന്ന് എഴുതിയിരുന്നു. ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിക്ക് അയക്കുന്ന കത്തുകളിൽ പൊതുവിൽ ഉണ്ടാകാറില്ലാത്ത ഈ പരാമർശമാണ് പിണറായി വിജയനെ ചൊടുപ്പിച്ചതെന്നാണ് സൂചന.

ഇന്ന് രാവിലെ ചേർന്ന പത്രസമ്മേളനത്തിലായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശം. ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്തതാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാൾ കാണിക്കേണ്ട ചില മര്യാദകൾ രേവന്ത് റെഡ്ഡി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടി രേവന്ത് റെഡ്ഡിയുടെ കത്തിനുള്ളത്; ഫേസ്ബുക്കിൽ പങ്കുവച്ച കത്തിലും "നീ പോ മോനെ വിജയാ" പരാമർശം
"ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്"; "പോ മോനെ വിജയാ" പരാമർശത്തിൽ കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ സ്റ്റൈലിൽ വെല്ലുവിളി ഉയർത്തിയത്. മോഹൻലാൽ ചിത്രത്തിലെ പ്രശസ്തമായ "നീ പോ മോനേ വിജയാ" എന്ന ഡയലോഗ് അനുകരിച്ചുകൊണ്ട് പിണറായി വിജയന്റെ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞുവെന്നും കേരളത്തിൽ ഉടൻ യുഡിഎഫ് അധികാരം പിടിക്കുമെന്നും രേവന്ത് റെഡ്ഡി റോഡ് ഷോയ്ക്കിടെ പരിഹസിച്ചിരുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച കത്തിലും രേവന്ത് റെഡ്ഡി ഇതേ പരാമർശം ആവർത്തിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com