"എല്‍ഡിഎഫ് ചോദിച്ച് വാങ്ങിയ തോല്‍വി, ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടി"; വിമര്‍ശനവുമായി സമസ്ത മുഖപത്രം

ബിജെപിയുടെ കടന്നുവരവ് മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നതായും മുഖപത്രം വ്യക്തമാക്കുന്നു.
"എല്‍ഡിഎഫ് ചോദിച്ച് വാങ്ങിയ തോല്‍വി, ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടി"; വിമര്‍ശനവുമായി സമസ്ത മുഖപത്രം
Published on
Updated on

മലപ്പുറം: കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വി ചോദിച്ച് വാങ്ങിയതാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. ഭരണ വിരുദ്ധ വികാരത്തിന് പുറമെ ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടിയായി. മതേതര നിലപാടിലെ വിട്ടുവീഴ്ചയും വര്‍ഗീയ-വിദ്വേഷ പ്രചാരകരെ ഒപ്പം നിര്‍ത്തിയതും പിഴവായെന്ന് സമസ്ത മുഖപത്രം വിമര്‍ശിച്ചു. ബിജെപിയുടെ കടന്നുവരവ് മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നതായും മുഖപത്രം വ്യക്തമാക്കുന്നു.

'കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുണ്ടായത് ആകസ്മികമല്ല. മന്ത്രിമാരുള്‍പ്പെടെ വലിയ വോട്ടിന് തോറ്റതും മുഖ്യമന്ത്രിയടക്കം ഭഊരിപക്ഷം കുറഞ്ഞ് നിറം മങ്ങിയ ജയം കാഴ്ചവച്ചതും ഭരണവിരുദ്ധ വികാരം അലയടിച്ചതിനാലാണ്,' മുഖപത്രം പറയുന്നു.

"എല്‍ഡിഎഫ് ചോദിച്ച് വാങ്ങിയ തോല്‍വി, ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടി"; വിമര്‍ശനവുമായി സമസ്ത മുഖപത്രം
യുഡിഎഫിന്റെ ഏറ്റവും വലിയ വിജയം കണ്ണൂരില്‍; മുഖ്യമന്ത്രി ആരാകും എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും: സണ്ണി ജോസഫ്

തുടര്‍ഭരണമേല്‍പ്പിച്ച അമതാത്മവിശ്വാസം ഇടതു കേന്ദ്രങ്ങളില്‍ ഉണ്ടാക്കിയ മനോഭാവത്തിലെ മാറ്റം ജനത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. തങ്ങള്‍ ജയിച്ചില്ലെങ്കിലും കോണ്‍ഗ്രസ് പരാജയപ്പെട്ടേ മതിയാകൂ എന്ന വാശിയില്‍ വര്‍ഗീയ കക്ഷികള്‍ക്കാണ് തങ്ങള്‍ നിലമൊരുക്കു്‌നതെന്ന ചിന്ത പോലും ഉണ്ടായില്ല. അതുകൊണ്ട് തന്നെ ചോദിച്ചു വാങ്ങഇയ തോല്‍വി എന്ന് കൂടി ഇതിനെ വിശേഷിപ്പിക്കാനാവുമെന്നും സുപ്രഭാതം വിമര്‍ശിച്ചു.

അതേസമയം ബിജെപിയുടെ കടന്നുവരവ് മതേതര കേരളത്തിന്റെ മഹാമനസ്‌കതയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. അത് ദീര്‍ഘ വീക്ഷണത്തോടെ ഉള്‍ക്കൊള്ളാന്‍ നൂറുമേനിയില്‍ ജയം നേടിയ യുഡിഎഫിനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"എല്‍ഡിഎഫ് ചോദിച്ച് വാങ്ങിയ തോല്‍വി, ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടി"; വിമര്‍ശനവുമായി സമസ്ത മുഖപത്രം
കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ എത്തുമ്പോള്‍ ജീര്‍ണതകളും കടന്നുവരും, പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യം: പി. ജയരാജന്‍
News Malayalam 24x7
newsmalayalam.com