"തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോഴെല്ലാം കെ.കെ. ശൈലജയ്ക്ക് പ്രമോഷൻ"; പരിഹസിച്ച് സണ്ണി ജോസഫ്

സണ്ണി ജോസഫിന് മറുപടിയുമായിയുമായി കെ.കെ. ശൈലജയും രംഗത്തെത്തി.
"തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോഴെല്ലാം
കെ.കെ. ശൈലജയ്ക്ക് പ്രമോഷൻ"; പരിഹസിച്ച് സണ്ണി ജോസഫ്
Published on: 
Updated on: 

കണ്ണൂർ: പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ്. ഓരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെ. കെ. ശൈലജയ്ക്ക് സംഘടന പ്രമോഷൻ നൽകുന്നു എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. വടകരയിൽ തോറ്റപ്പോൾ കേന്ദ്ര കമ്മിറ്റി അംഗമാക്കിയെന്നും ഇത്തവണ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.

"തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോഴെല്ലാം
കെ.കെ. ശൈലജയ്ക്ക് പ്രമോഷൻ"; പരിഹസിച്ച് സണ്ണി ജോസഫ്
സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റും ശൈലജയുടെ വ്യക്തി പ്രഭാവവും; പേരാവൂരിൽ ഇക്കുറി തീപാറുന്ന പോരാട്ടം

സണ്ണി ജോസഫിന് മറുപടിയുമായിയുമായി കെ.കെ. ശൈലജയും രംഗത്തെത്തി. പോളിറ്റ് ബ്യൂറോയിലെത്തുന്നത് വലിയ കാര്യമാണ്. എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്. എന്നുവച്ച് തോറ്റത് കൊണ്ടല്ല കേന്ദ്ര കമ്മിറ്റിയിലെത്തിയത്. സാമുദായിക നേതാക്കൾ അടക്കം എല്ലാവരും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്താൻ ആഗ്രഹിക്കുന്നുണ്ട്. പാർലമെൻ്റ് മണ്ഡലത്തിലെ പാറ്റേൺ അല്ല നിയമസഭയിലേത് അത് സണ്ണി ജോസഫ് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും ശൈലജ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com