"ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല, ഈ യാത്ര തുടരും.. നമ്മൾ വീണ്ടും വിജയിക്കും"; എം.കെ. സ്റ്റാലിൻ രാജിവച്ചു

ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു
"ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല, ഈ യാത്ര തുടരും.. നമ്മൾ വീണ്ടും വിജയിക്കും"; എം.കെ. സ്റ്റാലിൻ രാജിവച്ചു
Published on
Updated on

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് എം.കെ. സ്റ്റാലിൻ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്റ്റാലിന്റെ രാജി സ്വീകരിച്ചു. ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയ്ക്ക് വോട്ട് ചെയ്ത തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും ആത്മാർഥമായി നന്ദി രേഖപ്പെടുത്തുന്നുവെന്നും എം.കെ. സ്റ്റാലിൻ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

"ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല, ഈ യാത്ര തുടരും.. നമ്മൾ വീണ്ടും വിജയിക്കും"; എം.കെ. സ്റ്റാലിൻ രാജിവച്ചു
കോട്ടകൾ തകർന്നു, കണക്കുകൂട്ടലുകൾ പിഴച്ചു! ഭരണത്തുടർച്ച ഇല്ലാതെ കേരളവും ബം​ഗാളും തമിഴ്നാടും

"നിങ്ങൾ രേഖപ്പെടുത്തിയ ഓരോ വോട്ടും വിലമതിക്കാനാവാത്തതാണ്. ഞങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങളെ സന്ദർശിച്ച് നന്ദി പ്രകടിപ്പിക്കേണ്ടത് എല്ലായ്പ്പോഴും ഞങ്ങളുടെ കടമയാണ്. ഈ പാരമ്പര്യം പാലിച്ചുകൊണ്ട്, ദ്രാവിഡ മുന്നേറ്റ കഴകത്തെ പ്രതിനിധീകരിക്കുന്ന വിജയിച്ച എല്ലാ സ്ഥാനാർഥികളും വോട്ടർമാരെ കണ്ട് നന്ദി പറയണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങൾ തന്നെയാണ് നമ്മുടെ ആദരവിന് അർഹർ. അവരുടെ ക്ഷേമത്തിനായി മാത്രമുള്ളതാണ് ഈ പാർട്ടി. അവരുടെ ക്ഷേമം മാത്രമാണ് ഈ പാർട്ടി ലക്ഷ്യമിടുന്നത്.

ആറ് തവണ അധികാരത്തിലിരുന്ന പാർട്ടിയാണ് ഡിഎംകെ. ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല. രാഷ്ട്രീയ പൊതുജീവിതത്തിൽ നമ്മുടെ ആദർശങ്ങൾ പരാജയപ്പെടാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. വിജയത്തെയും പരാജയത്തെയും ഒരുപോലെ കണ്ട് യാത്ര തുടരുന്നവരാണ് യഥാർഥ പാർട്ടിക്കാർ. ഈ പ്രസ്ഥാനത്തിന്റെ ജീവരക്തവും വേരുകളും ആ പാർട്ടിക്കാരാണ്. എന്നെ ആശ്വാസിപ്പിക്കാൻ പലരുമെത്തുന്നുണ്ട്. നിങ്ങളാൽ രൂപപ്പെട്ട, നിങ്ങളിൽ നിന്നും ശക്തിയാർജ്ജിച്ച എനിക്ക് നിങ്ങൾ കൂടെയുള്ള കാലത്തോളം വിഷമിക്കേണ്ട കാര്യമെന്താണ്? നമുക്ക് ഒരുമിച്ച് നമ്മുടെ ഈ യാത്ര തുടരാം. നമ്മൾ വീണ്ടും വിജയിക്കും", എം.കെ. സ്റ്റാലിൻ്റെ വാക്കുകൾ.

News Malayalam 24x7
newsmalayalam.com