തമിഴ്നാട് സർക്കാർ രൂപീകരണം: ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ; വർഗീയ ശക്തികളെ അകറ്റി നിർത്തണമെന്ന് നിർദേശം

തമിഴ്നാട് കോൺഗ്രസ് നേതൃത്വമാണ് വിജയ്ക്ക് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചത്
Congress To Support Vijay
വിജയ്
Published on
Updated on

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് നടൻ  വിജയ്‌യുടെ പാർട്ടിയായി തമിഴക വെട്രി കഴകത്തിന് കോൺഗ്രസിൻ്റെ പിന്തുണ. പിന്തുണ ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. പിന്തുണ തരും, പക്ഷേ വർഗീയ ശക്തികളെ മാറ്റിനിർത്തണമെന്നാണ് കോൺഗ്രസ് ഉപാധി വച്ചിരിക്കുന്നത്.

അങ്ങനെ ഡിഎംകെയെ തഴഞ്ഞാണ് കോൺഗ്രസ് ടിവികെയുമായി സഖ്യത്തിലാകുന്നത്. തമിഴ്‌നാടിൻ്റെ ചുമതലയുള്ള ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ഇൻ-ചാർജ് ഗിരീഷ് ചോഡങ്കർ ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കി. സർക്കാർ രൂപീകരിക്കുന്നതിന് ടിവികെയ്ക്ക് പൂർണ പിന്തുണ നൽകാൻ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയും തീരുമാനിച്ചു.

Congress To Support Vijay
ടിവികെ പിന്തുണ: അണ്ണാ ഡിഎംകെയിൽ തർക്കം, പാർട്ടി രണ്ടുത്തട്ടിൽ

ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത ഏതെങ്കിലും വർഗീയ ശക്തികളെ ടിവികെ ഈ സഖ്യത്തിൽ നിന്ന് ഒഴിവാക്കണം എന്ന നിബന്ധനയോടെയായിരിക്കും ഞങ്ങളുടെ പിന്തുണയെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ടിവികെയുടെ ഭൂരിപക്ഷം കോൺഗ്രിൻ്റേത് കൂടി കൂട്ടുമ്പോൾ 112ആയി ഉയരും.

118 ഭൂരിപക്ഷം മറികടന്ന് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്ക്ക് ആറ് എംഎൽഎമാരുടെ പിന്തുണ ഇനിയും ആവശ്യമാണ്. വിസികെ, സിപിഐ, സിപിഎം എന്നിവരുമായും വിജയ് ചർച്ച നടത്തിക്കൊണ്ടിരിക്കുക. ഇവരുടെ കൂടി പിന്തുണ ലഭിച്ചാൽ അധികാരത്തിലേറാൻ കഴിയും.

Congress To Support Vijay
ഇനി ദളപതി; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
News Malayalam 24x7
newsmalayalam.com