"ബിഹാര്‍ ഒരുനാള്‍ കേരളം പോലെയാകണം എന്നാണ് ആഗ്രഹം"; മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേജസ്വി യാദവ്

പൊന്നാനി ബസ്റ്റാന്‍ഡില്‍ നടന്ന പ്രചരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി.
"ബിഹാര്‍ ഒരുനാള്‍ കേരളം പോലെയാകണം എന്നാണ് ആഗ്രഹം"; മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേജസ്വി യാദവ്
Published on
Updated on

മലപ്പുറം: ബിഹാര്‍ ഒരുനാള്‍ കേരളം പോലെയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മലപ്പുറത്ത് എല്‍ഡിഎഫ് പ്രചാരണത്തിനെത്തിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കേരളം ബിഹാറിന് എന്നും ഒരു മാര്‍ഗദര്‍ശനമാണെന്നും തേജസ്വി യാദവ് പറഞ്ഞു. പൊന്നാനി ബസ്റ്റാന്‍ഡില്‍ നടന്ന പ്രചരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി.

ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാം വികസനം നടപ്പാക്കിയും കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചുമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തെ മുന്നോട്ട് നയിച്ചതെന്നും അതേസമയം കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

"ബിഹാര്‍ ഒരുനാള്‍ കേരളം പോലെയാകണം എന്നാണ് ആഗ്രഹം"; മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേജസ്വി യാദവ്
രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കേരളത്തില്‍ പ്രളയവും കോവിഡും വന്നപ്പോള്‍ നടത്തിയ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് കേവലം മുദ്രാവാക്യങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല, മൂലധന നിക്ഷേപം അനിവാര്യമാണ്. ജാതിക്കെതിരായ പോരാട്ടത്തില്‍ സംവരണം പ്രധാനമാണ്. ആ പോരാട്ടം സാംസ്‌കാരിക വിപ്ലവമാണ്. സംഘപരിവാര്‍ ഭരണഘടന പോലും മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണെന്നും മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച് നാടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സക്കീറിന്റെ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.

കേരളത്തില്‍ മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും. അതില്‍ സംശയമില്ല. വയനാട് ജനതയെ ചേര്‍ത്തു പിടിച്ചു. പറഞ്ഞത് നടപ്പിലാക്കാന്‍ കെല്‍പ്പുള്ള സര്‍ക്കാരാണെന്നും തേജസ്വി യാദവ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com