മൂന്ന് നേതാക്കൾ കൂടി മുഖ്യമന്ത്രി പദത്തിനായി ചരടുവലിക്കുന്നു, എല്ലാം കോണ്‍ഗ്രസിൻ്റെ വെറും സ്വപ്‌നമായി മാറും: മന്ത്രി വി. ശിവന്‍കുട്ടി

കോൺഗ്രസിലെ ചില നേതാക്കൾ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് വലിയ രീതിയിൽ പണപ്പിരിവ് നടത്തുന്നതായും മന്ത്രി...
മന്ത്രി വി. ശിവന്‍കുട്ടി
മന്ത്രി വി. ശിവന്‍കുട്ടിSource: FB
Published on
Updated on

എറണാകുളം: കോൺഗ്രസിലെ ചില നേതാക്കൾ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് വലിയ രീതിയിൽ പണപ്പിരിവ് നടത്തുന്നതായി മന്ത്രി വി. ശിവൻകുട്ടി. ഇപ്പോഴുള്ള പേരുകൾക്ക് പുറമേ മൂന്ന് നേതാക്കൾ കൂടി മുഖ്യമന്തി പദത്തിനായി ചരടുവലി നടത്തുന്നെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഒരു ഭീഷണിയും വിലപോവില്ലെന്നും, നേമത്തടക്കം ഇടത് മുന്നണി വലിയ വിജയം നേടുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം മുഖ്യമന്ത്രി ചർച്ചകൾ സജീവമാണ്. നിരവധി നേതാക്കളും ഇതുസംബന്ധിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്.

മന്ത്രി വി. ശിവന്‍കുട്ടി
"തെരഞ്ഞെടുപ്പിനെ നയിച്ചവർ മുഖ്യമന്ത്രിയാകണം"; വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ്

അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു. നിർദേശം ലംഘിച്ചും പ്രസ്താവനകൾ നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com