തൃപ്പൂണിത്തുറയില്‍ സ്വന്തം സ്ഥാനാര്‍ഥിയില്ലാത്തതില്‍ ബിജെപിക്ക് അതൃപ്തി; അവരുടെ മനഃസാക്ഷി വോട്ടുകള്‍ എനിക്കും അനുകൂലമായേക്കാം: കെ.എന്‍. ഉണ്ണികൃഷ്ണന്‍

തൃപ്പൂണിത്തുറയിൽ അവർക്ക് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള നിര്‍വാഹമില്ലെന്നും കെ.എന്‍. ഉണ്ണികൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ സ്വന്തം സ്ഥാനാര്‍ഥിയില്ലാത്തതില്‍ ബിജെപിക്ക് അതൃപ്തി; അവരുടെ മനഃസാക്ഷി വോട്ടുകള്‍ എനിക്കും അനുകൂലമായേക്കാം: കെ.എന്‍. ഉണ്ണികൃഷ്ണന്‍
Published on
Updated on

എറണാകുളം: തൃപ്പൂണിത്തുറയില്‍ ബിജെപി പ്രവര്‍ത്തകര്‍ അതൃപ്തരാണെന്നും അവരുടെ മനഃസാക്ഷി വോട്ടുകള്‍ തനിക്ക് അനുകൂലമായേക്കാമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണികൃഷ്ണന്‍. തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതില്‍ അവര്‍ അതൃപ്തിയിലാണെന്നും താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള നിര്‍വാഹമില്ലെന്നും കെ.എന്‍. ഉണ്ണികൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കൂടെ പ്രവര്‍ത്തിക്കുന്നതിനോ അവരെ ജയിപ്പിച്ചെടുക്കുന്നതിനോ ഒന്നുമുള്ള പരിശ്രമം ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതായി കാണുന്നില്ലെന്നും തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ അംഗങ്ങള്‍ ആരുമില്ല. അവരെല്ലാം ബിജെപിയുടെ സ്വന്തം സ്ഥാനാര്‍ഥിക്കുവേണ്ടി എറണാകുളത്താണ് പ്രവര്‍ത്തിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'ബിജെപി പ്രവര്‍ത്തകര്‍ നിരാശരാണ്. അവര്‍ക്ക് സ്വന്തം സ്ഥാനാര്‍ഥിയില്ല. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള നിര്‍വാഹമില്ല. ആ വോട്ടുകള്‍ എങ്ങോട്ട് പോകുമെന്നതിന് മറുപടി പറയേണ്ടത് ഞാനല്ല, ഇടതുപക്ഷവുമല്ല. അതിന് മറുപടി പറയേണ്ടത് ബിജെപിയുടെ നേതൃത്വമാണ്. ബിജെപി പ്രവര്‍ത്തകരും നേതാക്കളും അസംതൃപ്തരാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കൂടെ പ്രവര്‍ത്തിക്കുന്നതിനോ അവരെ ജയിപ്പിച്ചെടുക്കുന്നതിനോ ഒന്നുമുള്ള പരിശ്രമം കാണുന്നില്ല. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി ബിജെപിയാണ് ഭരിക്കുന്നത്. പക്ഷെ ഇവിടെ മുന്‍സിപ്പല്‍ അംഗങ്ങള്‍ ആരുമില്ല. അവരെല്ലാം ബിജെപിയുടെ സ്വന്തം സ്ഥാനാര്‍ഥിക്കുവേണ്ടി എറണാകുളത്താണ് പ്രവര്‍ത്തിക്കുന്നത്,' കെ.എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com