തൃശൂരിൽ 'വോട്ടിന് കിറ്റ്'; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിൽ കേസ്

ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് എൽഡിഎഫ് പരാതി നൽകിയിരുന്നു.
തൃശൂരിൽ 'വോട്ടിന് കിറ്റ്'; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിൽ കേസ്
Published on
Updated on

തൃശൂർ: വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസ് എടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം, ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് കിറ്റ് വിതരണം ചെയ്തത്. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് പരാതി എൽഡിഎഫ് നൽകിയിരുന്നു.

അതേസമയം, തനിക്ക് ആരോപണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ പ്രതികരിച്ചു. താൻ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല, ഇടപെട്ടാൽ മാത്രമേ അതേക്കുറിച്ച് അറിയേണ്ടതുള്ളൂ എന്നും പത്മജ വേണുഗോപാൽ പറഞ്ഞു. താൻ പാർട്ടി പ്രവർത്തകരോട് കാര്യം അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായ ധാരണയില്ലെന്നും പത്മജ വ്യക്തമാക്കി.

തൃശൂരിൽ 'വോട്ടിന് കിറ്റ്'; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിൽ കേസ്
വയനാട് ഫണ്ട് പിരിവിലെ കണക്ക് പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ സൈബർ ആക്രമണം; ഡിജിപിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ എന്തെങ്കിലും കൊണ്ടുവരുന്നത് എൽഡിഎഫിൻ്റെ പണ്ട് മുതലുള്ള ശീലമാണ് എന്ന് പത്മജ വേണുഗോപാൽ വിമർശിച്ചു. എൽഡിഎഫ് നൽകിയ പരാതി വ്യാജമാണെന്ന കാര്യത്തിൽ സംശയമില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ആയിരുന്നു പത്മജയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com