"മുഖ്യമന്ത്രിയുടെ മുഖം ആളുകൾ കണ്ടാൽ തന്നെ യുഡിഎഫിന് വോട്ട് വീഴും": വി.ഡി. സതീശൻ

"അവൾക്കൊപ്പം എന്നാണ് പറയുന്നത്. പക്ഷെ മുഖ്യമന്ത്രി അവനൊപ്പമാണ് ഇരട്ടച്ചങ്ക് അല്ല ഇരട്ടത്താപ്പാണ് പിണറായി വിജയൻ"
വി. ഡി. സതീശൻ
Published on
Updated on

പറവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുട മുഖം കണ്ടാൽ യുഡിഎഫിന് വോട്ട് വീഴിമെന്ന് സതീശൻ പറഞ്ഞു. നാടെങ്ങും മുഖ്യമന്ത്രിയുടെ മുഖം പതിച്ച പരസ്യങ്ങളാണ്. ഒരു പയ്യൻ വന്ന് പറഞ്ഞു ഈ പരസ്യം യുഡിഎഫിന് ഉപകരപ്പെടുമെന്ന് കാരണം തിരക്കിയപ്പോൾ മുഖ്യമന്ത്രിയുടെ മുഖം ആളുകൾ കണ്ടാൽ തന്നെ യുഡിഎഫിന് വോട്ട് വീഴുമെന്ന് പറഞ്ഞു. എന്നായിരുന്നു സതീശന്റെ പരാമർശം.

വി. ഡി. സതീശൻ
"പാർട്ടി ചെറുപ്പക്കാരെ പൊളിറ്റിക്കൽ ക്രിമിനലുകളാക്കുന്നു; കോൺഗ്രസ് തണൽമരം പോലെന്ന് ജി.സുധാകരൻ

ഈ തെരഞ്ഞെടുപ്പിൽ പറവൂരിന്റെ വികസനം ചർച്ച ആവട്ടെയെന്നും വി.ഡി. സതീശൻ പറഞ്ഞു.കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ പറവൂരിന്റെ വികസനം ജനങ്ങൾ പറയും. വികസനം ഇല്ലെന്ന എൽഡിഎഫ് വാദങ്ങളെ ജനങ്ങൾ നേരിടും. പറവൂരുമായുള്ളത് ആത്മബന്ധമാണ്. സ്വന്തം അമ്മയെ പോലെയാണ് താൻ പറവൂരിനെ സ്നേഹിക്കുന്നത്. ഊർജവും ഇന്ധനവും പറവൂരിലെ ജനങ്ങളാണെന്നും സതീശൻ പറഞ്ഞു.

കിഫ്ബി വികസനത്തിൽ കാണിച്ചിരിക്കുന്ന തുക തെറ്റാണ്. എല്ലാ ഭവന പദ്ധതികളും ഒരു കുടകീഴിൽ ആക്കിയതാണ് ലൈഫ്. 10 വർഷം കൊണ്ട് എൽഡിഎഫ് നൽകിയ വീടുകൾ അഞ്ച് വർഷം കൊണ്ട് ഉമ്മൻചാണ്ടി സർക്കാർ കൊടുത്തു. ഇതിനൊക്കെ സംവാദത്തിന് താൻ തയ്യാറാണെന്ന് പറഞ്ഞ സതീശൻ സർക്കാരിനെ വെല്ലവിളിച്ചു. ഇത് പറഞ്ഞാൽ നമ്മൾ നുണ പറഞ്ഞു എന്നാകും. ആരാണ് അത് പറയുന്നത്?

ആരോഗ്യ മന്ത്രിയുടെ കൈ കെഎസ്‌യു പ്രവർത്തകർ ഓടിച്ചെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ. അതിലും വലിയ നുണ പറഞ്ഞ ആരെങ്കിലും കേരളത്തിൽ ഉണ്ടോ? സർക്കാർ പോകുന്ന പോക്കിൽ ആകെ നടത്തിയത് പിൻവാതിൽ നിയമനങ്ങൾ. പിൻവാതിൽ നിയമങ്ങൾ യുഡിഎഫ് സർക്കാർ റദ്ദാക്കും. അർഹത പെട്ടവരുടെ ജോലി യുഡിഎഫ് ഉറപ്പാക്കും. പിൻവാതിൽ അനുവദിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

വി. ഡി. സതീശൻ
"മെസ്സി കേരളത്തിലേക്ക് വരാത്തത് ബാലൺ ഡി ഓർ പുരസ്കാരം അയ്യപ്പൻറെ സ്വർണം കട്ടവർ മോഷ്ടിക്കുമോ എന്ന് ഭയന്ന്": സലിം കുമാർ

എൽഡിഎഫ്- ബിജിപി ഡീൽ ആരോപണം വി.ഡി. സതീശൻ ആവർത്തിച്ചു. പാലക്കാട് ബിജെപിയെ സഹായിക്കുമ്പോൾ കോന്നിയിൽ എൽഡിഎഫിന് സഹായം ലഭിക്കും. ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് പിണറായി വിജയനാണ്. സ്വർണ കൊള്ള നടന്ന മണ്ഡലത്തിൽ ബിജെപിക്ക് സ്ഥാനാർഥി ഇല്ല. അവിടെ മത്സരിക്കുന്നത് എറണാകുളത്ത് ഉള്ള 20-20. ഡീൽ എന്നത് വ്യക്തമാണ്. ബിജെപിയെ പാലക്കാട് സഹായിച്ചാൽ ബാക്കി ഇടങ്ങളിൽ എൽഡിഎഫിന് പിന്തുണ.

അവൾക്കൊപ്പം എന്നാണ് പറയുന്നത്. പക്ഷെ മുഖ്യമന്ത്രി അവനൊപ്പമാണ് ഇരട്ട ചങ്ക് അല്ല ഇരട്ടത്താപ്പാണ് പിണറായി വിജയനെന്നും സതീശൻ ആരോപിച്ചു. ഗണേഷ് കുമാറിനെതിരെ ഉയർന്ന പരാതി കുടുംബ പ്രശ്നം ആയത് അതിന് തെളിവാണ്. നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യും. നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാൽ ചിരിക്കണമെന്ന് അണികളോട് താൻ പറയാറുണ്ടെന്നും സതീശൻ പറഞ്ഞു.

വി. ഡി. സതീശൻ
വീടുകൾ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി.കെ ജയലക്ഷ്മി

മുഖ്യമന്ത്രിയെ ഓൾ ഇന്ത്യ റേഡിയോ എന്നാണ് പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. ഇങ്ങോട്ട് പറയുന്നത് കേൾക്കുക മാത്രമേ സാധിക്കൂ. അങ്ങോട്ട് ഒന്നും പറയാൻ കഴിയില്ല. ഒരാളോട് മുഖ്യമന്ത്രി വീട്ടിൽ പോയ്‌പറയാൻ പറഞ്ഞു. വീട്ടിൽ അല്ല ജനങ്ങൾ തെരുവിൽ ചോദിക്കുമെന്നും സതീശൻ ഓർമിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com