

മലപ്പുറം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സമസ്ത ബന്ധം ഉറപ്പിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എപി സമസ്ത വിഭാഗം നേതാവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഖലീലുൽ ബുഖാരി തങ്ങളുമായി സതീശൻ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ കടലുണ്ടിയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി താമരശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയലിനെ സന്ദർശിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.കെ. കാസിമും കുഞ്ഞാലിക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. മലയോരമേഖലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിവരം.