മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; വിജയത്തിന് പിന്നാലെ വി.ഡി. സതീശന്‍

ടീം യുഡിഎഫ്. കേരളം ജയിച്ചുവെന്നും വി.ഡി. സതീശൻ പ്രതികരിച്ചു
മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; വിജയത്തിന് പിന്നാലെ വി.ഡി. സതീശന്‍
Published on
Updated on

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് ഗംഭീരമാക്കിയതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശന്‍. മാറ്റാരുണ്ടെന്ന് ചോദിച്ചപ്പോഴും ഞങ്ങളുണ്ടെന്ന് പറഞ്ഞതല്ലേ എന്നാണ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ. മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ. ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും,' എന്നാണ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; വിജയത്തിന് പിന്നാലെ വി.ഡി. സതീശന്‍
ബേപ്പൂരില്‍ റിയാസിന് വിജയം; മൊട്ടയടിച്ച് കമ്മലിടുമോ അന്‍വര്‍?

വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. കനത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് ഇക്കുറി നേരിടേണ്ടി വന്നത്. 35 സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നേറുന്നത്.

അതേസമയം 10 വര്‍ഷത്തെ ദുര്‍ഭരണത്തിന് ജനം നല്‍കിയ ജനവിധിയാണിതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; വിജയത്തിന് പിന്നാലെ വി.ഡി. സതീശന്‍
"സ്ഥാനാർഥിയെന്ന നിലയിൽ ഞാൻ ഒറ്റപ്പെട്ടിരുന്നു, നേതാക്കളാരും ധർമടത്ത് വന്നിരുന്നില്ല, ആരെങ്കിലും വന്നിരുന്നുവെങ്കിൽ ഫലം ഇതാവുമായിരുന്നില്ല"
News Malayalam 24x7
newsmalayalam.com