പിണറായി വിജയൻ മുഖ്യമന്ത്രി ആവണം; പെട്ടി പൊട്ടിച്ചിട്ട് ബാക്കി കാര്യങ്ങൾ പറയാം: വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിൽ മൂന്നു നാല് പേർ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Vellapally Natesan
Published on: 
Updated on: 

ആലപ്പുഴ: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാശിയും സമ്പത്തും ഇറക്കിയുള്ള മത്സരമാണ് തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസിൽ മൂന്നു നാല് പേർ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നു. ജനിക്കാൻ പോകുന്ന കൊച്ചിന് ഇപ്പോഴേ പേരിടേണ്ട കാര്യമില്ലെന്നും, എംഎൽഎ വിജയിച്ച എല്ലാവർക്കും മുഖ്യമന്ത്രി ആവാൻ യോഗ്യതയുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Vellapally Natesan
"ടി.എൻ. പ്രതാപനെ തടഞ്ഞുവച്ചു"; ബിജെപി പ്രവർത്തകനെ മർദിച്ച് കോൺഗ്രസ് പ്രവർത്തകർ

ആലപ്പുഴ മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ അതിഗംഭീര വിജയം കൈവരിക്കും. മുൻ വർഷത്തെക്കാൾ വോട്ട് ശതമാനം എൻഡിഎ നേടും. അക്കൗണ്ട് ഓപ്പൺ ചെയ്യുമോ എന്ന് തനിക്ക് അറിയില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഒന്നും പറയാനും സാധിക്കില്ല. പെട്ടി പൊട്ടിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയുന്നതാവും നല്ലത് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related Stories

"ജനങ്ങളെ പറ്റിക്കുന്നതില്‍ സതീശനും പിണറായിയും  ഒരമ്മപെറ്റ മക്കൾ, ധൈര്യമുണ്ടെങ്കില്‍ കേരളത്തിലും ഒരുമിച്ച് സമരത്തിനിറങ്ങണം": സാബു എം. ജേക്കബ്
Delhi Police release Pinarayi Vijayan
പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
News Malayalam 24x7
newsmalayalam.com