"ഷാജി നല്ലവനല്ലെങ്കിലും, വേങ്ങരയിൽ വി.ഡി സതീശന് വേണ്ടി വോട്ട് ചെയ്യും"; കെ.എം. ഷാജിയെ പരോക്ഷമായി വിമർശിച്ച്‌ കോൺഗ്രസ് ഗ്രൂപ്പ് യോഗം

ഈ വോട്ട് ഷാജിക്കല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിനുള്ള പിന്തുണയാണെന്നും നേതാക്കൾ...
"ഷാജി നല്ലവനല്ലെങ്കിലും, വേങ്ങരയിൽ വി.ഡി സതീശന് വേണ്ടി വോട്ട് ചെയ്യും"; കെ.എം. ഷാജിയെ പരോക്ഷമായി 
വിമർശിച്ച്‌ കോൺഗ്രസ് ഗ്രൂപ്പ് യോഗം
Source: Files
Published on: 
Updated on: 

മലപ്പുറം: വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷാജിയെ പരോക്ഷമായി വിമർശിച്ച്‌ കോൺഗ്രസിന്റെ ഗ്രൂപ് യോഗം. വേങ്ങരയിൽ കെ.എം. ഷാജിക്കല്ല, വി.ഡി. സതീശന് വേണ്ടി വോട്ട് ചെയ്യണമെന്ന് യോഗം. ഷാജി നല്ലവനല്ലെങ്കിലും, കോൺഗ്രസിനെ എപ്പോഴും അധിക്ഷേപിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യും. ഈ വോട്ട് ഷാജിക്കല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിനുള്ള പിന്തുണയാണെന്നും നേതാക്കൾ പറഞ്ഞു.

"ഷാജി നല്ലവനല്ലെങ്കിലും, വേങ്ങരയിൽ വി.ഡി സതീശന് വേണ്ടി വോട്ട് ചെയ്യും"; കെ.എം. ഷാജിയെ പരോക്ഷമായി 
വിമർശിച്ച്‌ കോൺഗ്രസ് ഗ്രൂപ്പ് യോഗം
ലൈംഗിക പീഡന പരാതി: പാലക്കാട്ടെ കോൺഗ്രസ് നേതാവ് പ്രശോഭ് സി.വത്സനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

കെ.എം. ഷാജിയെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസ് നേതാക്കൾക്ക് വലിയ എതിർപ്പുണ്ടായിരുന്നു. എന്നാൽ, മുസ്ലീം ലീഗിന് ഏറെ സ്വാധീനമുള്ള മേഖലയാണ് വേങ്ങര. വോട്ട് ഒരു തരത്തിലും ചിതറി പോകരുതെന്ന് കരുതിയാണ് കോൺഗ്രസ് ഗ്രൂപ് യോഗം ചേർന്നത്.

News Malayalam 24x7
newsmalayalam.com