വോട്ടിങ് മെഷീനിൽ ക്രമക്കേട്; ബംഗാളിൽ 77 ഇടങ്ങളിൽ റീപോളിങ് നടത്തും

മെയ് രണ്ടിന് റീ പോൾ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

കൊൽക്കത്ത: വോട്ടിംഗ് മിഷീനിൽ ക്രമക്കേട് കണ്ടെത്തിയതോടെ ബംഗാളിൽ 77 ഇടങ്ങളിൽ റീ പോളിങ് നടത്തും. മെയ് രണ്ടിന് റീ പോൾ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ 77 പരാതികളാണ് കമ്മീഷന് ലഭിച്ചത്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂരിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. സുവേന്ദു അധികാരിയും തൃണമൂൽ പ്രവർത്തകരും തമ്മിലെ തർക്കം സംഘർഷത്തിന് വഴിവച്ചു. കാളിഘട്ട് ബൂത്തിലെത്തിയ സുവേന്ദു അധികാരിക്കെതിരെ ടിഎംസി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് എത്തിയതാണ് സംഘർഷാവസ്ഥയുണ്ടാക്കിയത്. അട്ടിമറി ശ്രമം നടത്തുന്നു എന്ന് തൃണമൂലും ബിജെപിയും പരസ്പരം ആരോപിച്ചു. ഫൽത്ത മണ്ഡലത്തിൽ ഇവിഎമ്മിൽ ബിജെപി, സിപിഐഎം ചിഹ്നങ്ങൾ മറച്ച നിലയിൽ കണ്ടെത്തി.

പ്രതീകാത്മക ചിത്രം
ദീദി വിയർക്കുമോ? ബംഗാളിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ

ബംഗാളിൽ രണ്ടാം ഘട്ടത്തിലും റെക്കോർഡ് പോളിങാണ് രേഖപ്പെടുത്തിയത്. 92.17 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

News Malayalam 24x7
newsmalayalam.com