ഇന്ന് അത്തം പിറന്നതോടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇനി ആഘോഷക്കലമാണ്. അത്തം മുതൽ പത്തുദിവസം, പൊന്നോണത്തിൻ്റെ ആവേശത്തിനായുള്ള കാത്തിരിപ്പാണ് ഓരോ ചിങ്ങമാസവും സമ്മാനിക്കുന്നത്.
ഏത് മൂഡ്? ഓണം മൂഡ് എന്ന് പറഞ്ഞ് ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ഓണം എന്ന് പറയുമ്പോൾ പൂക്കളം ഒരു വികാരമാണ്. പല നിറത്തിലുള്ള പൂക്കളും, ഓരോ ദിവസവും ഓരോ ഡിസൈനുകളിൽ പൂക്കളം തീർക്കാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്.
എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു അനുഭവമാണ് ഈ ഓണക്കാലത്ത് എംജി മോട്ടേർസ് പങ്കുവെയ്ക്കുന്നത്. ഓണത്തിന് പൂക്കളം ഒരുക്കാൻ പൂക്കൾ ഉപയോഗിക്കുന്നതിന് പകരം 300 ലേറെ ഇലക്ട്രിക് കാറുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കിയതിൻ്റെ പ്രതീതിയാണ് അവർ പങ്കുവച്ചത്.
ഇന്ത്യയിൽ ഇത്തരത്തിൽ ഏറ്റവും വലുതും വ്യത്യസ്തവുമായി കാറുകൾ കൊണ്ട് പൂക്കളം തീർത്ത എംജി മോട്ടേർസ് ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും കരസ്ഥമാക്കിയിട്ടുണ്ട്.