പുതിയ നാഴികകല്ലുമായി അപ്രീലിയ; ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍ ബൈക്ക് RSV4 X-GP 14 ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ത്തു

പുതിയ നാഴികകല്ലുമായി അപ്രീലിയ; ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍ ബൈക്ക് RSV4 X-GP 14 ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ത്തു
Published on

പ്രമുഖ ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ അപ്രീലിയയുടെ ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍ ബൈക്ക് RSV4 X-GP വിറ്റുതീര്‍ന്നു. പുറത്തിറക്കി 14 ദിവസത്തിനുള്ളിലാണ് 30 മോഡലുകളും വിറ്റുതീര്‍ത്തത്. മോട്ടോജിപിയില്‍ ആര്‍എസ്-ജിപി പ്രോട്ടോടൈപ്പ് അവതരിപ്പിച്ചതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്.

കാറ്റലൂന്യ ഗ്രാന്‍ഡ് പ്രീയില്‍ അവതരിപ്പിച്ച RSV4 X-GP, യൂറോപ്പ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഓസ്ട്രേലിയ, മലേഷ്യ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് വിറ്റഴിച്ചത്. കഴിഞ്ഞയാഴ്ച ബാഴ്‌സലോണയില്‍ അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്റെ ബുക്കിങ്ങും പൂര്‍ത്തിയായി.

ലെഗ് വിങ്സും ടെയില്‍ വിങ്സും അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ ഫാക്ടറി ഡെറിവേറ്റീവ് ബൈക്കാണ് RSV4 X-GP. FIM വേള്‍ഡ് ഗ്രാന്‍ഡ് പ്രിക്‌സ് മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന RS-GP പ്രോട്ടോടൈപ്പില്‍ മാത്രം കാണപ്പെടുന്ന എയറോഡൈനാമിക് സംവിധാനങ്ങളാണിവ.

പുതിയ സ്ട്രക്ചറല്‍ കാര്‍ബണ്‍ സീറ്റ് സപ്പോര്‍ട്ട് എന്ന സവിശേഷതയും RSV4 X-GP-ക്കുണ്ട്. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ RSV4 ആണിത്. 238 HP കരുത്തും 165 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത്. പവര്‍-ടു-വെയ്റ്റ് അനുപാതം നല്‍കുന്ന മോഡല്‍ മികച്ച റെയ്‌സിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com