കാർ വാങ്ങുന്നുണ്ടോ? ഫെബ്രുവരിയിൽ തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റെനോ

ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മോഡലുകൾക്ക് ആകർഷകമായ ഓഫറുകളാണ് റെനോ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
renault kwid
Published on
Updated on

കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ 2026 ഫ്രെബ്രുവരി മാസത്തേക്ക് പുതിയ ഡിസ്കൗണ്ട് ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളാണ് ഓഫറുകളാണ് റെനോ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മോഡലിനെയും വേരിയൻ്റിനേയും ആശ്രയിച്ച് ഏകദേശം 73,500 രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ഈ മാസം റെനോ വാഹനങ്ങൾ വാങ്ങുന്നവർക്ക് കൈവന്നിരിക്കുന്നത്.

20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ വരെ എക്സ്‌ചേഞ്ച് ബോണസും 10,000 രൂപ വരെ ലോയൽറ്റി ബോണസുമാണ് ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മോഡലുകൾക്ക് ലഭിക്കുക. റെനോയുടെ എൻട്രി ലെവൽ കാറുകൾക്ക് മൊത്തം 45,000 രൂപയുടെ ഓഫറാണ് ഫെബ്രുവരിയിൽ ലഭിക്കുക. പഴയ വാഹനം ഉപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് എക്സ്‌ചേഞ്ച് ബോണസിന് പകരം 25,000 രൂപയുടെ സ്ക്രാപ്പേജ് ഇൻസെൻ്റീവും തെരഞ്ഞെടുക്കാം. സിഎൻജി ഇതര വേരിയൻ്റുകൾക്കും മൂന്ന് വർഷത്തെ ഫ്രീ എഎംസി പാക്കേജ് ലഭിക്കും. ഇതോടെ ആദ്യകാല ഉടമസ്ഥാവകാശമുള്ളവർക്ക് സർവീസ് ചെലവുകൾ കൂടുതലായി കുറയും.

renault kwid
ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

റെനോ ക്വിഡ് ആർഎക്സ്‌ടി പതിപ്പ് വാങ്ങുന്നവർക്ക് ക്യാഷ്, എക്സ്ചേഞ്ച്, ലോയൽറ്റി ആനുകൂല്യങ്ങൾ സംയോജിപ്പിച്ച് 35,000 രൂപ വരെ ഓഫർ ലഭിക്കും. റെനോയുടെ കോം‌പാക്റ്റ് എംപിവിയായ ട്രൈബറിനും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. എംപിവിയുടെ ടെക്നോ, ഇമോഷൻ പതിപ്പുകളിൽ 55,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഇതിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ആനുകൂല്യവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 25,000 രൂപയുടെ സ്ക്രാപ്പേജ് ഇൻസെൻ്റീവും തെരഞ്ഞെടുക്കാം. സിഎൻജി ഇതര വേരിയൻ്റുകൾക്കും മൂന്ന് വർഷത്തെ ഫ്രീ എഎംസി പാക്കേജ് ലഭിക്കും.

ഈ മാസം ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നത് റെനോ കൈഗറിനാണ്. ടർബോ സിവിടി ട്രിമിന് 48,500 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും 15,000 രൂപ എക്സ്‌ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ആനുകൂല്യവും ലഭിക്കും. ഇങ്ങനെ മൊത്തം 73,500 രൂപ വരെ ലാഭം നേടാം. എല്ലാ ഓഫറുകളും 2026 ഫെബ്രുവരി 28 വരെ മാത്രമേ ലഭ്യമാകൂ. എക്സ്‌ചേഞ്ച്, സ്ക്രാപ്പേജ് ആനുകൂല്യങ്ങൾ ഒരുമിച്ച് ലഭിക്കില്ല. അതേസമയം ലോയൽറ്റി ബോണസുകൾ നിലവിലുള്ള റെനോ ഉപഭോക്താക്കൾക്ക് മാത്രമേ കിട്ടൂ.

renault kwid
ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും തിരിച്ചടിയാകുമോ? ഇന്ത്യന്‍ വിപണിയില്‍ കണ്ണ് വെച്ച് യൂറോപ്യന്‍ കമ്പനികള്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com