വെയിലത്ത് പാർക്ക് ചെയ്ത കാറിലെ എ.സി ഉടനെ ഇടാറുണ്ടോ? നിസാരമായ ​ഈ തെറ്റ് വലിയ പണിതരും

എന്താണ് ഇത്ര വലിയ പ്രശ്നം എന്നല്ലേ? പറയാം....
വെയിലത്ത് പാർക്ക് ചെയ്ത കാറിലെ എ.സി ഉടനെ ഇടാറുണ്ടോ? നിസാരമായ ​ഈ തെറ്റ് വലിയ പണിതരും
Published on
Updated on

കാലാവസ്ഥ ദിനംപ്രതി മാറി കൊണ്ടിരിക്കുകയാണ്. മഴക്കാലമാണെങ്കിൽ കൂടിയും വെയിലിനും ചൂടിനും ഒരു കുറവും മില്ല. പുറത്തേക്ക് പോയാൽ പിന്നെ പറയേണ്ടല്ലോ? വെയിലത്ത് എവിടെങ്കിലും പോയാൽ ഓടി വന്ന് കാറിൽ കേറി എ.സി ഓണാക്കുന്നവരും പല ആളുകളും. എന്നാൽ എല്ലാവരും ചെയ്യുന്ന ഈ നിസാരമായ തെറ്റ് ആരോഗ്യത്തിന് ഹാനികരമാണെന്ന് പലർക്കും അറിയില്ല. എന്താണ് ഇത്ര വലിയ പ്രശ്നം എന്നല്ലേ... പറയാം.

ഒരുപാട് നേരം വെയിലത്ത് പാർക്ക് ചെയ്ത കാറിനുള്ളിലെ താപനില പുറത്തുള്ളതിനേക്കാൾ കൂടുതലാണ്. ഇതുമൂലം കാറിലെ പ്ലാസ്റ്റിക്, ഡാഷ്ബോര്‍ഡുകള്‍, സീറ്റ് കവറുകള്‍ എന്നിവ ബെന്‍സീന്‍ എന്ന ദോഷകരമായ വാതകം പുറപ്പെടുവിക്കും. ഇത് കാറിനുള്ളിൽ കെട്ടിക്കിടക്കും. ഈ സമയം നമ്മൾ കാറില്‍ കയറി ടന്‍ തന്നെ വിന്‍ഡോകള്‍ അടച്ച് എസി ഓണാക്കിയാൽ ഈ വിഷവായു ക്യാബിനില്‍ കുടുങ്ങിക്കിടക്കുകയും നമ്മൾ തന്നെ അത് ശ്വസിക്കുകയും ചെയ്യും.

വെയിലത്ത് പാർക്ക് ചെയ്ത കാറിലെ എ.സി ഉടനെ ഇടാറുണ്ടോ? നിസാരമായ ​ഈ തെറ്റ് വലിയ പണിതരും
പരമാവധി ഏഴുലക്ഷം, ക്ലച്ച്, ഗിയർ ചേഞ്ച് പ്രശ്നമില്ല... ഇ കാറുകൾ പരിഗണിച്ചാലോ?

ഇത് തലവേദന, തലകറക്കം, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ടാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ എ.സി ഓണാക്കരുതെന്ന് വിദഗ്ധര്‍ പറയുന്നത്. പിന്നെ എങ്ങനെയാണ് ശരിയായ രീതി എന്നല്ലേ. കാറില്‍ കയറുന്നതിന് മുമ്പ് പലതവണ വാതിലുകള്‍ തുറന്ന് അടയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് മൂലം ഉള്ളിലെ ചൂട് വായു പുറത്തുപോകും. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എല്ലാ വിന്‍ഡോകളും താഴ്ത്തി ചൂടുള്ളതും വിഷലിപ്തവുമായ വായു പുറത്തേക്ക് പോകാന്‍ അനുവദിക്കുക. കാറിനുള്ളിലെ താപനില സാധാരണ നിലയിലായാൽ മാത്രമേ വിന്‍ഡോകൾ ക്ലോസ് ചെയ്ത് എ.സി ഓണാക്കാൻ പാടുള്ളൂ,

കാർ വെയിലത്ത് പാർക്ക് ചെയ്യേണ്ട വിന്‍ഡ്ഷീല്‍ഡില്‍ സണ്‍ഷേഡ് സ്ഥാപിക്കുന്നതും വാഹനത്തിനുളളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഓർക്കുക ദീര്‍ഘദൂര യാത്രകളില്‍ തുടര്‍ച്ചയായി എ.സി പ്രവര്‍ത്തിപ്പിക്കുന്നത് കാറിന്റെ മൈലേജിനെ ബാധിക്കും. അതിനാല്‍ അത് കുറച്ച് സമയത്തേക്ക് ഓഫ് ചെയ്യേണ്ടത് പ്രധാനമാണ്.

News Malayalam 24x7
newsmalayalam.com