
ടാറ്റ ഹാരിയര്‍ ഇവിയുടെ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഹാരിയര്‍ ഇവിയുടെ വിവിധ വേരിയന്റുകള്‍ക്ക് 21.49 ലക്ഷം മുതല്‍ 30.23 ലക്ഷം വരെയാണ് വിലയെന്നും ടാറ്റ മോട്ടോര്‍സ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷന്‍സാണ് ഹാരിയറിന് ഉള്ളത്. ഒന്ന് 65 കിലോവാട്ട് യൂണിറ്റും രണ്ടാമത്തേത് വലിയ 75 കിലോവാട്ട് യൂണിറ്റ് നല്‍കുന്ന ബാറ്ററി പാക്കും. 65 കിലോവാട്ടിന്റെ ബാറ്ററി പാക്ക്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ എസ്, ഫിയര്‍ലെസ് പ്ലസ് എന്നീ വേരിയന്റുകള്‍ക്കാണ് ലഭ്യമാവുക.
എന്നാല്‍ 75 കിലോവാട്ട് ബാറ്ററി പാക്ക്, ഫിയര്‍ലെസ് പ്ലസ് മുതല്‍ എംപവേര്‍ഡ് ആര്‍ഡബ്ല്യുഡി, എംപവേര്‍ഡ് ക്യുഡബ്ല്യുഡി എന്നീ വേരിയന്റുകള്‍ക്കും ലരഭിക്കും. ഹാരിയറിന്റെ സ്റ്റെല്‍ത്ത് എഡിഷന്‍ എംപവേര്‍ഡ് 75, എംപവേര്‍ഡ് 75 എസിഎഫ്‌സി, എംപവേര്‍ഡ് ക്യുഡബ്ല്യുഡി 75, എംപവേര്‍ഡ് ക്യുഡ്ബ്ല്യുഡി 75 എസിഎഫ്‌സി എന്നീ വേരിയന്റുകളിലും ലഭ്യമാണ്.
21,000 രൂപയാണ് ബുക്കിങ് തുക. ടാറ്റയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേന വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. ഇപ്പോഴിതാ ഹാരിയര്‍ ഇവി ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു കിടിലന്‍ ഓഫറും മുന്നോട്ട് വെച്ചിരിക്കുകയാണ് കമ്പനി. നിങ്ങള്‍ നേരത്തെ ടാറ്റ ഇവി ഉപഭോക്താവാണെങ്കില്‍ ഹാരിയര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ലക്ഷം രൂപ നിങ്ങള്‍ക്ക് ലോയല്‍റ്റി ബോണസ് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അടുത്തുള്ള ഷോറൂമുമായി ബന്ധപ്പെടേണ്ടതാണ്.
ഹാരിയര്‍ ഇവിയുടെ ഫീച്ചറുകള്‍ ലെവല്‍ 2 എഡിഎസ് ഫീച്ചറുകള്‍, ഏഴ് എയര്‍ബാഗുകള്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, ടിപിഎംഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡീസന്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്, ഡിസ്‌ക് വൈപിങ്ങോട് കൂടിയ ഡിസ്‌ക് ബ്രേക്ക്, ഓട്ടോണമസ് പാര്‍ക്കിംഗ് അസിസ്റ്റന്‍സ്, റിവേഴ്സ് അസിസ്റ്റന്‍സ്, 540 ഡിഗ്രി വ്യൂ, എച്ച് ഡി റിയര്‍വ്യൂ മിറര്‍, അക്കൊസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ട് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാംപ് തുടങ്ങിയവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.