ഹ്യൂണ്ടായിയുടെ ന്യൂജെന്‍ വെന്യൂ വരുന്നു; ലോഞ്ചിങ് നവംബര്‍ 4 ന്

മാരുതി ബ്രെസ, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍ എന്നീ മോഡലുകള്‍ക്കായിരിക്കും വെന്യൂ വെല്ലുവിളിയാകുക
ഹ്യൂണ്ടായ് വെന്യൂ
ഹ്യൂണ്ടായ് വെന്യൂ
Published on

മുംബൈ: ഹ്യൂണ്ടായിയുടെ ന്യൂജെന്‍ മോഡല്‍ വെന്യൂ നവംബര്‍ 4-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. നൂതന സുരക്ഷാ ഫീച്ചറുകളോടുകൂടിയാണ് പുതിയ മോഡല്‍ ഹ്യൂണ്ടായ് അവതരിപ്പിക്കുന്നത്. മാരുതി ബ്രെസ, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍ എന്നീ മോഡലുകള്‍ക്കായിരിക്കും വലിയ അപ്‌ഗ്രേഡുകളുമായി എത്തുന്ന വെന്യൂ വെല്ലുവിളിയാകുക.

സമഗ്രമായ ഡിസൈന്‍ പരിഷ്‌കാരങ്ങളോടെയാണ് വെന്യൂ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ലംബമായി അടുക്കിവെച്ച പ്രൊജക്റ്റര്‍ ഹെഡ്ലാമ്പുകളോടുകൂടിയ പുതിയ സ്പ്ലിറ്റ് ഹെഡ്ലാമ്പ്, ചതുരാകൃതിയിലുള്ള ഇന്‍സേര്‍ട്ടുകളുള്ള ഒരു പുതിയ ഗ്രില്‍ എന്നിവ എസ്യുവിയില്‍ ഉള്‍പ്പെടാം.

ഹ്യൂണ്ടായ് വെന്യൂ
ഗ്രോക്കിനെ വീഡിയോ ഗെയിം പഠിപ്പിക്കാന്‍ മസ്‌ക് ആളെ തേടുന്നു; വന്‍ ആനുകൂല്യങ്ങളും

പിന്‍ഭാഗത്ത് പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പരിഷ്‌കരിച്ച ബമ്പര്‍, കൂടാതെ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയും പ്രതീക്ഷിക്കുന്നു. പുുതിയ അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയും ഉണ്ടാകും.

അത്യാധുനിക ഇന്റീരിയറും ഫീച്ചറുകളുമാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു പ്രത്യകത. കര്‍വ്ഡ് ഡ്യുവല്‍ ഡിസ്‌പ്ലേയാണ് ഇതില്‍ എടുത്തു പറയേണ്ടത്. ഡാഷ്ബോര്‍ഡിന്റെ കേന്ദ്രഭാഗത്ത് പൂര്‍ണ്ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സംയോജിപ്പിച്ച വളഞ്ഞ ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഹ്യൂണ്ടായ് വെന്യൂ
"അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനം വേണം"; യുപിയിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ഗർഭിണിയെ തല്ലിക്കൊന്നു

പ്രധാന സുരക്ഷാ അപ്‌ഗ്രേഡ് എന്ന നിലയില്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ലെവല്‍ 2 എഡിഎഎസ്( അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ടും ഉണ്ടാകും.

മറ്റ് ഫീച്ചറുകള്‍:

  • വെന്റിലേറ്റഡ് സീറ്റുകള്‍

  • 360-ഡിഗ്രി ക്യാമറ

  • പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട്

  • പരിഷ്‌കരിച്ച സെന്റര്‍ കണ്‍സോള്‍

  • മെച്ചപ്പെടുത്തിയ അപ്‌ഹോള്‍സ്റ്ററി

  • നിലവിലുള്ള എഞ്ചിന്‍ ഓപ്ഷനില്‍ തന്നെയാകും പുതിയ മോഡലും എത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com