സ്വപ്ന വാഹനം സ്വന്തമാക്കി ആകാശ്‌ ദീപ്; ബ്ലാക്ക് ഫിനിഷിങ്ങില്‍ അഗ്രസീവായ ഫോർച്യൂണർ

ആകാശ് ദീപ് പുതിയ ഫോർച്യൂണറിനൊപ്പം
ആകാശ് ദീപ് പുതിയ ഫോർച്യൂണറിനൊപ്പം
Published on

മകനെ ഒരു സർക്കാർ ജീവനക്കാരനാക്കണം എന്നായിരുന്നു ഇന്ത്യന്‍ പേസർ ആകാശ് ദീപിന്റെ പിതാവിന്റെ ആഗ്രഹം. പക്ഷേ ആകാശിന് ഇഷ്ടം ക്രിക്കറ്റിനോടായിരുന്നു. പിതാവിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ചുമതല സ്വന്തം ചുമലില്‍ ഏറ്റേണ്ടി വന്നിട്ടും ആകാശ് ആ മോഹം കൈവിട്ടില്ല. അതിന് പ്രതിഫലവും ലഭിച്ചു. ഐപിഎല്ലിലും ഇന്ത്യന്‍ ജേഴ്സിയിലും തിളങ്ങുന്ന ഈ താരത്തിന് ഇപ്പോള്‍ ശമ്പളം രണ്ട് കോടി രൂപയോളമാണ്. തന്റെ വിജയയാത്രയുടെ സന്തോഷം ഒരു പുതിയ എസ്‌യുവി വാങ്ങിയാണ് ആകാശ് ആഘോഷിച്ചത്. ടൊയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ ഫോർച്യൂണർ.

സ്വപ്ന വാഹനം സ്വന്തമാക്കിയ വിവരം ആകാശ് ദീപ് തന്നെയാണ് സമൂഹമാധ്യമം വഴി പങ്കുവെച്ചത്. തന്റെ കുടുംബവുമായി എത്തിയാണ് താരം പുതിയ കാർ സ്വന്തമാക്കിയത്. ബ്ലാക്ക് ഫിനിഷിങ്ങിലുള്ള ഫോർച്യൂണറാണ് ആകാശ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് ഈ വാഹനം. എന്‍ജന്റെയും ട്രാന്‍സ്മിഷന്റെയും അടിസ്ഥാനത്തില്‍ ഒന്‍പത് വേരിയന്റുകളാണ് ഫോർച്യൂണറിനുള്ളത്. എല്‍ഇഡി ഹെഡ്​‌ലാമ്പ്, ഫോഗ് ലാമ്പ്, സ്കിഡ് പ്ലേറ്റ്, മുന്‍ഭാഗം നിറഞ്ഞു നില്‍ക്കുന്ന ഗ്രില്‍ എന്നിവ ഫോർച്യൂണറിന് ഒരു അഗ്രസീവ് ലുക്ക് നല്‍കുന്നു. ബ്ലാക്ക് ഫിനിഷിങ് കൂടിയാകുമ്പോള്‍ വാഹനം കൂടുതല്‍ അഗ്രസീവായി തോന്നും.

ആകാശ് ദീപ് പുതിയ ഫോർച്യൂണറിനൊപ്പം
സ്പെഷ്യൽ എഡിഷൻ 'ഫാൻ്റം ബ്ലാക്ക്' പതിപ്പുമായി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി

ഫോര്‍ച്യൂണറിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V, ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ വിഭാഗത്തിലുള്ളത്. മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ചാണ് വാഹനം പരിഷ്കരിച്ചത്. ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ ഷോറൂം വില. 2025 ജൂണ്‍ രണ്ട് മുതലാണ് ഈ വേരിയന്റുകളുടെ ബുക്കിങ് ആരംഭിച്ചത്. വൈറ്റ്, ബ്ലാക്ക്, എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലെജന്‍ഡര്‍, നിയോ ഡ്രൈവ് വരുന്നത്.

20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇന്‍ഫോടെയ്ന്‍മെന്റിനായി ഒരു ഡിജിറ്റല്‍ സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സബ് ബുഫർ ആംപ്ലിഫയറും ഉള്ള 11 പ്രീമിയം ജെബിഎല്‍ സ്പീക്കറുകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. മെച്ചപ്പെട്ട മൈലേജും ഡ്രൈവിങ് അനുഭവവും തരുന്ന നൂതനമായ 48 വോള്‍ട്ട് സിസ്റ്റമാണ് പുതിയ ഫോർച്യൂണറില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ആകാശ് ദീപ് പുതിയ ഫോർച്യൂണറിനൊപ്പം
ഹിറ്റ്‌മാന് പുതിയ ഉറൂസ്! ആള്‍ നിസാരക്കാരനല്ല; വേഗതയിലും വിലയിലും

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഫോര്‍ച്യൂണര്‍ നിരത്തുകളില്‍ എത്തുന്നുണ്ട്. നിലവില്‍ 4x2 പെട്രോള്‍ വേരിയന്റിന് 35.37 ലക്ഷം രൂപ മുതലും 4x4 എടി വേരിയന്റിന് 42.72 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.വണ്ടി നിരത്തിലെത്തിക്കാന്‍ ഇതിലും അധികം പണം ചെലവാക്കേണ്ടി വരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com