സുരക്ഷയാണോ നിങ്ങളുടെ മുന്‍ഗണന? ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകള്‍ ഇതാണ്!

ക്രാഷ് ടെസ്റ്റിലൂടെ ഭാരത് എന്‍കാപ് പരിശോധിച്ച 17 വാഹനങ്ങളില്‍ ഏറ്റവും മികച്ച അഞ്ച് സുരക്ഷയുള്ള വാഹനങ്ങളെക്കുറിച്ചറിയാം.
Mahindra XEV 9e
മഹീന്ദ്ര XEV 9eSource: carwale.com
Published on

ഒരു വാഹനമെടുക്കുമ്പോള്‍ പുത്തന്‍ മോഡലുകളും ഫീച്ചറുകളും നോക്കുന്നതിനോടൊപ്പം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സുരക്ഷയാണ്. പ്രത്യേകിച്ചും ആക്‌സിഡന്റുകള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ക്രാഷ് ടെസ്റ്റുകള്‍ക്ക് പ്രാധാന്യമേറെയാണ്. ഇത്തരത്തില്‍ വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനായാണ് കേന്ദ്ര ഗതാഗത വകുപ്പ് ഭാരത് എന്‍കാപ് എന്ന ക്രാഷ് ടെസ്റ്റ് പ്രോഗ്രാം അവതരിപ്പിച്ചത്. 2022 ല്‍ തന്നെ പാര്‍ലമെന്റില്‍ ഇതിന്റെ കരട് അവതരിപ്പിച്ചിരുന്നെങ്കിലും 2023 ഡിസംബറോടെ എന്‍കാപ് നിലവില്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ ക്രാഷ് ടെസ്റ്റിലൂടെ ഭാരത് എന്‍കാപ് പരിശോധിച്ച 17 വാഹനങ്ങളില്‍ ഏറ്റവും മികച്ച അഞ്ച് സുരക്ഷയുള്ള വാഹനങ്ങളെക്കുറിച്ചറിയാം.

മഹീന്ദ്ര XEV 9e - 77 പോയിന്റ്‌സ്

ഡ്രൈവിങ് റേഞ്ച്, പെര്‍ഫോര്‍മന്‍സ്, വില, സുരക്ഷാ ഫീച്ചറുകള്‍ എന്നീ ഘടകങ്ങള്‍ കൊണ്ട് മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് വന്ന വാഹനമാണ് മഹീന്ദ്ര എക്‌സ്ഇവി 9ഇ. ക്രാഷ് ടെസ്റ്റിലും മികച്ച നിലവാരം പുലര്‍ത്തിയ വാഹനമാണ് ഇത്. അഡള്‍ട്ട് ഒക്കുപ്പേഷന്‍ പ്രൊട്ടക്ഷന്‍ ചെക്കില്‍ 32ല്‍ 32 പോയിന്റും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 49ല്‍ 45 പോയിന്റും കാര്‍ നേടിയിട്ടുണ്ട്.

Mahindra XEV 9e
ജൂണ്‍ മാസത്തില്‍ കാറെടുക്കാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ SUV-കള്‍ക്ക് കമ്പനികള്‍ പ്രഖ്യാപിച്ച കിടിലന്‍ ഓഫറുകളറിയാം

ഡയനാമിക് സ്‌കോറില്‍ ഒന്നാമത് തന്നെയാണെങ്കിലും കാറിന്റെ സിആര്‍എസ് (ചൈല്‍ഡ് റീസ്‌ട്രൈന്റ് സിസ്റ്റം) ഇന്‍സ്റ്റാളേഷന്‍ സ്‌കോര്‍ നാല് പോയിന്റ് പിന്നിലാണ്. വാഹനത്തിന് ആറ് എയര്‍ബാഗുകളുണ്ട്. കാറിന്റെ ടോപ് ട്രിം ടോപ് എന്‍ഡ് മോഡലിന് ഏഴ് എയര്‍ബാഗുകളും വരുന്നുണ്ട്. 22.65 ലക്ഷം മുതല്‍ 31.25 ലക്ഷം വരെയാണ് XEV 9e യുടെ ഷോറൂം വില.

മഹീന്ദ്ര BE 6 - 76.97

ഈ പട്ടികയില്‍ നിന്ന് മഹീന്ദ്ര BE 6 ന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് വളരെ കുറച്ച് പോയിന്റുകള്‍ക്ക് മാത്രമാണ്. മഹീന്ദ്ര എക്‌സ്ഇവിക്ക് സമാനമായ സുരക്ഷാ ഫീച്ചറുകളും ബാറ്ററിയും ഉള്ള വാഹനം തന്നെയാണ് BE6. അഡള്‍ട്ട് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ XEV 9e ക്ക് 32ല്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചപ്പോള്‍ BE 6ന് 0.3 മാര്‍ക്ക് നഷ്ടപ്പെട്ട് 31.97 പോയിന്റാണ് ലഭിച്ചത്. ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ BE 6 ന് 49ല്‍ 45 പോയിന്റും ലഭിച്ചു. BE 6 ന് എക്‌സ് ഷോറൂം പ്രൈസ് വരുന്നത് 19.65 ലക്ഷം മുതല്‍ 27.65 ലക്ഷം രൂപ വരെയാണ്.

മഹീന്ദ്ര ഥാര്‍ റോക്‌സ്- 76.09 പോയിന്റ്‌സ്

അഡള്‍ട്ട് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 32ല്‍ 31.09 ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 49.00 ല്‍ 45.00 മാണ് സ്‌കോര്‍ ചെയ്തത്. രണ്ട് ലിറ്റര്‍ പെട്രോള്‍, 6- സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ എന്നിവയ്‌ക്കൊപ്പം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലും എസ്‌യുവി ലഭ്യമാണ്. 12.99 ലക്ഷം മുതല്‍ 23.29 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

Mahindra XEV 9e
ടെസ്‌ലയുടെ ഡ്രൈവറില്ലാ ടാക്സികൾ വരുന്നു! ജൂൺ 22ന് സർവീസ് ആരംഭിക്കുമെന്നറിയിച്ച് മസ്ക്

സ്‌കോഡ കൈലാഖ്- 75.88 പോയിന്റ്‌സ്

സ്‌കോഡ കൈലാഖിന് അഡള്‍ട്ട് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 32ല്‍ 30.88 സ്‌കോര്‍ ആണ് ലഭിച്ചത്. ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 49ല്‍ 45 പോയിന്റ് തന്നെ സ്‌കോഡയും നേടുന്നുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിതമായ കോംപാക്ട് എസ്‌യുവിയാണ് കൈലാഖ്. ഇത് തുടങ്ങുന്നത് 8.25 ലക്ഷം മുതല്‍ 13.99 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

കിയ സൈറസ്- 74.63 പോയിന്റ്‌സ്

ഒരു എംപിവി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) എന്ന നിലയില്‍ എല്ലാ മിത്തുകളെയും തകര്‍ത്ത് സുരക്ഷിതമായ അഞ്ചു കാറുകളുടെ ലിസ്റ്റില്‍ ഇടംപിടിച്ച പെട്രോള്‍ കാര്‍ ആണ് കിയ സൈറസ്. അഡള്‍ട്ട് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 32ല്‍ 30.21 പോയിന്റും ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 49.00 ല്‍ 44.42 പോയിന്റുമാണ് സ്‌കോര്‍ ചെയ്തത്. സൈറസ് പെട്രോള്‍ കാറിന് 9.50 ലക്ഷം മുതല്‍ 16.80 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ഡീസലിന് 11.30 ലക്ഷം മുതല്‍ 17.80 ലക്ഷം വരെയാണ് എക്‌സ് ഷോറൂം പ്രൈസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com