ബാറ്റ്മാന്റെ കാറിനോളം ഇല്ല, എങ്കിലും ഒപ്പിക്കാം; ബാറ്റ്മാന്‍ ഇന്‍സ്പയേര്‍ഡ് എസ്‌യുവിയുമായി മഹീന്ദ്ര

ഓഗസ്റ്റ് 23 മുതല്‍ കാറിന്റെ ബുക്കിങ് ആരംഭിക്കും
Image: X
Image: X Image: X
Published on
(Image: X)

ലോകത്തിലെ ആദ്യ ബാറ്റ്മാന്‍ ഇന്‍സ്പയേര്‍ഡ് എസ് യു വിയുമായി മഹീന്ദ്ര. മഹീന്ദ്രയുടെ ബാറ്റ്മാന്‍ എഡിഷന്‍ BE 6 പുറത്തിറക്കി.

Image: X

വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ടുമായി സഹകരിച്ചാണ് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കിയത്.

Image: X

ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ വെറും 300 യൂണിറ്റ് മാത്രമാണുള്ളത്. 27.79 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില

Image: X

ഓഗസ്റ്റ് 23 മുതല്‍ കാറിന്റെ ബുക്കിങ് ആരംഭിക്കും. അന്താരാഷ്ട്ര ബാറ്റ്മാന്‍ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 20 ന് ഡെലിവറികള്‍ ആരംഭിക്കും.

Image: X

ക്രിസ്റ്റഫര്‍ നോളന്റെ ഡാര്‍ക്ക് നൈറ്റ് ട്രയോളജിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബിഇ 6 അവതരിപ്പിച്ചിരിക്കുന്നത്.

Image: X

മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ BE 6 എസ്യുവിയുടെ 79kWh പാക്ക് ത്രീ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രത്യേക പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

Image: X

സിനിമാറ്റിക് പാരമ്പര്യത്തിന്റേയും ആധുനിക ആഡംബരത്തിന്റേയും ഫ്യൂഷന്‍ എന്നാണ് പുതിയ മോഡലിനെ മഹീന്ദ്ര വിശേഷിപ്പിച്ചിരിക്കുന്നത്.

Image: X

ഫ്രണ്ട് ഡോറുകളില്‍ ബാറ്റ്മാന്‍ ഡെക്കലുകളും പേശീബലത്തിനായി R20 അലോയ് വീലുകളും ഉള്ള എക്‌സ്‌ക്ലൂസീവ് കസ്റ്റം സാറ്റിന്‍ ബ്ലാക്ക് പെയിന്റ് സ്‌കീമുമായാണ് BE 6 ബാറ്റ്മാന്‍ എഡിഷന്‍ എത്തുന്നത്.

Image: X

ആല്‍ക്കെമി ഗോള്‍ഡ് പെയിന്റ് ചെയ്ത സസ്പെന്‍ഷന്‍ ഘടകങ്ങളും ബ്രേക്ക് കാലിപ്പറുകളും ഒപ്പം ഡാര്‍ക്ക് നൈറ്റ് ബാഡ്ജ് ലിമിറ്റഡ് എഡിഷന്‍ സ്റ്റാറ്റസിനെ അടയാളപ്പെടുത്തുന്നു.

Image: X

ഹബ് ക്യാപ്പുകള്‍, ഫ്രണ്ട് ക്വാര്‍ട്ടര്‍ പാനലുകള്‍, റിയര്‍ ബംബര്‍, വിന്‍ഡോകള്‍, റിയര്‍ വിന്‍ഡ്ഷീല്‍ഡ് എന്നിവയില്‍ ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയിലെ ബാറ്റ് എംബ്ലങ്ങള്‍ കാണാം.

Image: X

നൈറ്റ് ട്രെയില്‍ കാര്‍പെറ്റ് ലാമ്പുകള്‍ ബാറ്റ് എംബ്ലം നിലത്തേക്ക് ഉയര്‍ത്തിവയ്ക്കുന്നു, പിന്‍വാതില്‍ ക്ലാഡിംഗില്‍ 'ബാറ്റ്മാന്‍ എഡിഷന്‍' സിഗ്‌നേച്ചര്‍ സ്റ്റിക്കറും പതിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com