
വാഹന പ്രേമികള്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്നത് മഹീന്ദ്രയുടെ ന്യൂജെന്‍ ബൊലേറോയുടെ വരവിനായാണ്. മഹീന്ദ്രയുടെ കാര്‍നിര്‍മാണത്തില്‍ 20 വര്‍ഷത്തോളമായി ഓട്ടോമൊബൈല്‍ രംഗത്ത് ബൊലേറോയുണ്ട്. എന്നാല്‍ കാര്യമായ മാറ്റങ്ങള്‍ മഹീന്ദ്ര ഇതുവരെ ബൊലേറോയ്ക്ക് നല്‍കിയിരുന്നില്ല. മഹീന്ദ്രയുടെ കാര്‍ നിര്‍മാണത്തില്‍ ഏറ്റവും നീളം കൂടിയ വാഹനവും ബൊലേറോയാണ്. എന്നാലിതാ കാര്യമായ മാറ്റങ്ങളോടെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബൊലേറോ. ഓഗസ്റ്റ് 15ന് തന്നെ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.
പുതിയ തലമുറ മഹീന്ദ്ര ബൊലേറോ ഇതിനകം നിരത്തില്‍ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു. ഇതിന്റെ സ്‌പൈ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബേസിക് മോഡലില്‍ നിന്ന് അധികം മാറ്റമില്ലെങ്കിലും ബാക്കിയെല്ലാം മൂടിവെച്ചുകൊണ്ടാണ് നിരത്തിലിറങ്ങിയത്.
സ്‌പൈ ചിത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ബൊലേറോക്ക് മുന്നില്‍ വൃത്താകൃത്യയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും പിന്നിലായി വെര്‍ട്ടിക്കലായുള്ള ടെയില്‍ ലാമ്പുകളും ഉണ്ടെന്ന് മനസിലാക്കാം. വാഹനത്തിന്റെ പൂര്‍ണ രൂപം മനസിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും നിരവധി എഐ ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. അപ്പോഴും ജനപ്രിയ വാഹനത്തിന്റെ പുതിയ മോഡലിനായി വാഹനപ്രേമികള്‍ കാത്തരിക്കുകയാണ്.
സ്വതന്ത്ര റിയര്‍ സസ്‌പെന്‍ഷന്‍
പുതിയ മഹീന്ദ്രയുടെ ന്യൂജെന്‍ ബൊലേറോയുടെ സ്‌പൈ ചിത്രങ്ങള്‍ അനുസരിച്ച് വാഹനത്തിന് ഇന്‍ഡിപെന്‍ഡന്റ് റിയര്‍ സസ്‌പെന്‍ഷന്‍ ആണ് ഉള്ളത്.
ഹോണ്ട സിറ്റിയും മാരുതി സുസുക്കി ബൊലേനോയും ഇന്ത്യന്‍ മണ്ണില്‍ ഇറക്കിയപ്പോഴും ഇന്‍ഡിപെന്‍ഡന്റ് റിയര്‍ സസ്‌പെന്‍ഷനോടെയാണ് വന്നത്. അത് വാഹനത്തിന് സ്റ്റബിലിറ്റിയും ഹാന്‍ഡ്‌ലിങ്ങും നല്‍കുന്നതാണ്. മഹീന്ദ്രിയിലും റിയര്‍ സസ്‌പെന്‍ഷന്‍ തന്നെ ഉണ്ടാകുമെന്നാണ് മനസിലാകുന്നത്.
ഫ്‌ളഷ് ടൈപ്പ് ഡോര്‍ ഹാന്‍ഡില്‍
കിയ സൈറസ്, ടാറ്റാ കര്‍വ് എന്നീ വാഹനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഫ്‌ളഷ് ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ നല്‍കുന്നുണ്ട്. മഹീന്ദ്ര XUV700 ആണ് അതില്‍ ഏറ്റവും മികച്ച രീതിയില്‍ നല്‍കിയത്. ന്യൂ ജെന്‍ ബൊലേറോയ്ക്കും സമാനമായ ഫീച്ചറുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും റോഡ് പ്രസന്‍സും
ന്യൂജെന്‍ മഹീന്ദ്ര ബൊലേറോയ്ക്ക് മഹീന്ദ്ര സ്‌കോര്‍പിയോ-എന്നിന് സമാനമായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് നല്‍കുകയെന്ന് കരുതുന്നു. ബൊലേറോയ്ക്ക് ഒരു മികച്ച റോഡ് പ്രസന്‍സ് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഡിസൈന്‍ പൂര്‍ണമായും പുറത്തുവിടാതെ പരീക്ഷണയോട്ടം നടത്തിയപ്പോള്‍ തന്നെ അത് തെളിഞ്ഞതാണ്. ബോക്‌സി ഡിസൈനില്‍ തന്നെ യാണ് വാഹനം വരുന്നതെന്നാണ് മനസിലാകുന്നത്.
പനോരമിക് സണ്‍റൂഫ്, മോഡേണ്‍ ഡേ ടെക്ക് ഥാര്‍ റോക്‌സിന് സമാനമായി മഹീന്ദ്ര ബൊലേറോയ്ക്ക് പനോരമിക് സണ്‍ റൂഫ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. Level-2 ADAS, പ്രീമിയം സൗണ്ട് സിസ്റ്റം, ലാര്‍ജര്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് തുടങ്ങി ഇന്റീരിയറും മനംകവരുന്നതായിരിക്കുമെന്നാണ് പ്രതീക്ഷ.
എബിഎസ്, ക്രാഷ് ഗാര്‍ഡ് എന്നിവയും പുതിയ ബൊലേറോയുടെ സവിശേഷതയായിരിക്കും. പുതിയ ബൊലേറോയില്‍ ഡീസല്‍ എഞ്ചിനും ഒരു പെട്രോള്‍ ഹൈബ്രിഡ് വേരിയന്റും ഉണ്ടാകുമെന്നാണ് സൂചന. ഇവിയും ബൊലേറോയ്ക്ക് നല്‍കാനാവുമെന്നതില്‍ തര്‍ക്കമില്ല.