ദീർഘദൂര-യാത്രകൾ സുഖകരമാക്കാം; പുത്തൻ ഫീച്ചറുകളുമായി മാരുതി സുസൂക്കി

ഫീച്ചറുകളിൽ മാറ്റം വരുത്തി കൊണ്ടുള്ള പുതിയൊരു മോഡലാണ് മാരുതി നിലവിൽ അവതരിപ്പിച്ചിട്ടുള്ളത്.
Maruti Suzuki
Published on

ദീർഘദൂര-യാത്രകൾ ചെയ്യാനൊരുങ്ങുന്നവർക്ക് മാരുതി സുസൂക്കി ഉപയോഗിച്ചുള്ള യാത്ര വളരെ ഫലപ്രദമായി തീരും. ഫീച്ചറുകളിൽ മാറ്റം വരുത്തി കൊണ്ടുള്ള പുതിയൊരു മോഡലാണ് മാരുതി നിലവിൽ അവതരിപ്പിച്ചിട്ടുള്ളത്.

XL 6 ആണ് കമ്പനി പുതുതായി പുറത്തിറക്കിയത്. റീഡിസൈനാണ് ഈ വാഹനത്തിൻ്റെ പ്രധാന സവിശേഷത. കൂടുതൽ മാറ്റങ്ങൾ വാഹനത്തിനുള്ളിലാണ് വരുത്തിയിരിക്കുന്നത്.

Maruti Suzuki
ഐഫോണ്‍ 17 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു..! ആപ്പിൾ ഓവ് ഡ്രോപ്പിങ് ഇവൻ്റ് നാളെ

യാത്രക്കാരുടെ കംഫർട്ടിന് വേണ്ടി എസിയുടെ സ്ഥാനം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ സീ-ടൈപ്പ്, യുഎസ്ബി ചാർജിങ് പോർട്ടലുകളും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിൻ്റെ മൈലേജാണ് മറ്റൊരു ആകർഷകമായ ഘടകം. 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ്, തുടങ്ങിയ നിരവധി ഘടകങ്ങളും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

എർട്ടിഗയുടെ പ്രീമിയം പതിപ്പായ XL6 എംപിവിയിലും 6 എയർബാഗ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ എംപിവി വിഭാഗത്തിൽ കിയ കാരെൻസ് ക്ലാവിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള മോഡലുകളുമായാണ് ഇനി വിപണിയിൽ മത്സരിക്കുക. എന്തായാലും പുതിയ ഫീച്ചറുകളോടെ അവതരിപ്പിച്ച വാഹനത്തിന് പ്രിയമേറുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com