ഉത്സവ സീസണുകൾ വാഹനപ്രേമികളെയും വാഹനം വാങ്ങാൻ കാത്തുനിൽക്കുന്നവരേയും സംബന്ധിച്ച് പ്രതീക്ഷയുടെ കാലം കൂടിയാണ്. പുത്തൻ ഫീച്ചറോടെയുള്ള കാറുകളും ബൈക്കുകളും, അവ നോക്കി വാങ്ങാനുള്ള തിരക്കിലായിരിക്കും ഭൂരിഭാഗം പേരും.
ആയതിനാൽ തന്നെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വിധത്തിലുള്ള തയ്യാറെടുപ്പിലാണ് വാഹന ഉടമകൾ. ഈ മാസം ഉപഭോക്താക്കൾക്കായി വിപണിയിലെത്തുന്ന വാഹനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
മാരുതി എസ്‌യുവി
വിപണിയിലെത്താൻ പോകുന്ന വാഹനങ്ങളിൽ ആദ്യത്തേത് മാരുതി സുസുക്കിയുടെ എസ്‌യുവിയാണ്. സെപ്റ്റംബർ ആദ്യ വാരത്തിൽ തന്നെ വാഹനം വിപണിയിയിലെത്തുമെന്നാണ് റിപ്പോർട്ട്. വാഹനത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന കാര്യത്തിൽ ഇതുവരെ കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
വോൾവോ EX30
സെപ്റ്റംബർ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ അറിയിച്ചിരിക്കുന്നത്. ഇതുവരെ വിപണിയിൽ വന്ന മോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഉപഭോക്താക്കൾക്ക് ഇത് നൽകുകയെന്നും കമ്പനി അറിയിച്ചു.
മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ്
വിപണിയിൽ എത്തിയതിന് പിന്നാലെ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഥാർ അതിൻ്റെ മുഖം മിനുക്കാൻ ഒരുങ്ങുന്നത്. പുത്തൻ ഫീച്ചറുകളോടെ ആ മാസം തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സൺറൂഫ്, വയർലെസ് ചാർജിംഗ്, വലിയ സ്‌ക്രീൻ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. വിലയുടെ കാര്യത്തിലും ചില മാറ്റങ്ങൾ വരുമെന്നും പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു.
സിട്രൺ ബസാൾട്ട് X
ആദ്യമായി വിപണിയിൽ അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ ഫ്രഞ്ച് ബ്രാൻഡായ സിട്രൺ തങ്ങളുടെ കൂപ്പെ എസ്‌യുവിക്ക് പരിഷ്ക്കാരങ്ങൾ നൽകാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ ആദ്യ വാരത്തിൽ ബസാൾട്ടിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ബസാൾട്ട് X എന്ന് പേരിട്ടിരിക്കുന്ന മോഡലിൽ നിരവധി മാറ്റങ്ങൾ കാണാനാവും.
വിൻഫാസ്റ്റ് ഇവി
സെപ്റ്റംബർ ആറിനാണ് വിൻഫാസ്റ്റ് തങ്ങളുടെ ഔദ്യോഗിക അവതരണവും വില പ്രഖ്യാപനവും നടത്തുമെന്ന് അറിയിച്ചിട്ടുള്ളത്.