വില 7.99 ലക്ഷം; വിൽപ്പനയിൽ 8 ലക്ഷം കടന്ന് ഈ ഫൈവ് സ്റ്റാർ എസ്‌യുവി

ഹ്യുണ്ടായിയുടെ ഏറ്റവും ശക്തമായ മോഡലുകളിലൊന്നു കൂടിയാണിത്
വില 7.99 ലക്ഷം; വിൽപ്പനയിൽ 8 ലക്ഷം കടന്ന് ഈ ഫൈവ് സ്റ്റാർ എസ്‌യുവി
Published on
Updated on

2019 ൽ ഹ്യുണ്ടായി വിപണിയിലെത്തിച്ച വെന്യു ഇന്ത്യൻ വിപണിയിലെ അഭ്യന്തര വിൽപ്പന 8 ലക്ഷം കടന്നു. 2026 മെയ് അവസാനത്തോടെ മൊത്തം വിൽപ്പന 8,02,221 യൂണിറ്റിലെത്തിയതോടെ, ക്രെറ്റയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഹ്യുണ്ടായിയുടെ രണ്ടാമത്തെ മോഡലായി കോംപാക്റ്റ് എസ്‌യുവി മാറി. മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്‌സോണിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ മൂന്നാമത്തെ കോംപാക്റ്റ് എസ്‌യുവി കൂടിയാണിത്.

55,000-ത്തിലധികം യൂണിറ്റുകൾ കയറ്റുമതി ചെയ്തതും കൂടി ചേർത്താണ് ഹ്യുണ്ടായിയുടെ ആഗോള തലത്തിലുള്ള വിൽപ്പന 8.5 ലക്ഷം കടന്നത്. ഹ്യുണ്ടായിയുടെ ഏറ്റവും ശക്തമായ മോഡലുകളിലൊന്നു കൂടിയാണിത്. പുതിയ തലമുറ മോഡൽ കൂടി പുറത്തിറക്കിയതോടെയാണ് വിൽപ്പന ഗണ്യമായി വർധിച്ചത്.

വില 7.99 ലക്ഷം; വിൽപ്പനയിൽ 8 ലക്ഷം കടന്ന് ഈ ഫൈവ് സ്റ്റാർ എസ്‌യുവി
ഇനി കളറാകും... ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളർ കോഡ് മാറ്റാൻ ശുപാർശ ചെയ്യുമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി

നിലവിൽ രണ്ടാം തലമുറ വെന്യു ഹ്യുണ്ടായിയുടെ ഗ്ലോബൽ കെ1 പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിട്ടുള്ളത്. 2,520 എംഎം വീൽബേസ്, മെച്ചപ്പെട്ട ക്യാബിൻ സ്‌പേസ് എന്നിവയാണ് ഇതിൻ്റെ സവിശേഷത. പൂനെയിലെ കമ്പനിയുടെ പുതിയ നിർമാണ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ ഹ്യുണ്ടായി മോഡൽ കൂടിയാണിത്. ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വിൻ-ഹോൺ എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, ഹൊറൈസൺ-സ്റ്റൈൽ എൽഇഡി ടെയിൽ ലാമ്പുകൾ, ഇരുണ്ട ക്രോം ഫ്രണ്ട് ഗ്രിൽ എന്നിവയും വെന്യുവിൻ്റെ പുതിയ ഡിസൈനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകളും,സി-പില്ലർ ഡീറ്റെയിലിംഗും കൂടിയ ഉയരവും വീതിയും ഇതിന് ഒരു പ്രീമിയം ലുക്കും നൽകുന്നു.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും അടങ്ങിയ ഡ്യുവൽ 12.3 ഇഞ്ച് പനോരമിക് ഡിസ്‌പ്ലേ അടങ്ങിയ പുനർരൂപകൽപ്പന ചെയ്ത ക്യാബിനാണ് പുതിയ വെന്യുവിൻ്റെ മറ്റൊരു ഹൈലൈറ്റ്. ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിക്ലൈനിങ് പിൻ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പിൻ സൺഷെയ്ഡുകൾ എന്നിവയും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

News Malayalam 24x7
newsmalayalam.com