രാജ്യത്ത് ഇന്ന് വില്‍ക്കപ്പെടുന്ന കാറുകളില്‍ 50 ശതമാനത്തോളം എസ്‌യുവികളാണ്. കാരണം ഇന്നത്തെ ഉഉപഭോക്തക്കാൾക്ക് മോഡേൺ ഫീച്ചറുകളോട് കൂടിയ കാറുകളോടാണ് ഏറെ പ്രിയം. ഓണക്കാലമായതിനാൽ തന്നെ പലരും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനെപ്പറ്റിയുള്ള പ്ലാനിങ്ങുകൾ ആരംഭിച്ചുകാണും. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചില മികച്ച സബ് 4-മീറ്റര്‍ എസ്‌യുവികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
ടാറ്റ പഞ്ച്: വലിപ്പത്തിൻ്റെ കാര്യത്തിൽ ചെറിയ എസ്‌യുവിയാണ് ടാറ്റ പഞ്ച്. നിലവില്‍ 6.19 ലക്ഷം രൂപ മുതലാണ് വിപണിയിൽ ഇതിൻ്റെ വില ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ് പഞ്ച് എന്നാണ് റിപ്പോർട്ട്.
മഹീന്ദ്ര XUV 3XO: കഴിഞ്ഞ വർഷമാണ് മഹീന്ദ്ര XUV 3XO ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ചത്. 7.99 ലക്ഷം രൂപ മുതലാണ് ഈ മോഡലിൻ്റെ വില ആരംഭിക്കുന്നത്.
ഹ്യുണ്ടായി വെന്യു: ഹ്യുണ്ടായിയില്‍ നിന്ന് ഒരു എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് വെന്യു. 7.94 ലക്ഷം രൂപ മുതലാണ് വെന്യുവിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
ടാറ്റ നെക്സോണ്‍: ഗ്ലോബല്‍ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ നെക്സോണ്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിയ എസ്‌യുവിയാണ് ടാറ്റ നെക്സോണ്‍. ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സബ് കോംപാക്ട് എസ്‌യുവി എന്ന സവിശേഷത കൂടി ടാറ്റ നെക്സോണിനുണ്ട്. 8 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭവില.